ഡി വിനയചന്ദ്രൻ അവാർഡ്‌ സമ്മാനിച്ചു

ഡി വിനയചന്ദ്രൻ പൊയട്രി ഫൗണ്ടേഷൻ അവാർഡ്‌ മുൻ ചീഫ്‌ സെക്രട്ടറി കെ ജയകുമാറിനും ദേശാഭിമാനി ന്യൂസ്‌ എഡിറ്റർ കെ ആർ അജയനും മന്ത്രി വി ശിവൻകുട്ടി സമ്മാനിക്കുന്നു


തിരുവനന്തപുരം ഡി വിനയചന്ദ്രൻ പൊയട്രി ഫൗണ്ടേഷൻ അവാർഡ്‌ മുൻ ചീഫ്‌ സെക്രട്ടറി കെ ജയകുമാറിനും ദേശാഭിമാനി ന്യൂസ്‌ എഡിറ്റർ കെ ആർ അജയനും മന്ത്രി വി ശിവൻകുട്ടി കൈമാറി. കെ ജയകുമാറിന്‌ ഉപഹാരവും പ്രശസ്‌തി പത്രവും 50,000 രൂപയും സമഗ്ര സംഭാവനക്കുള്ള നാഷണൽ പൊയട്രി അവാർഡും കെ ആർ അജയന്‌ ഉപഹാരവും പ്രശസ്‌തി പത്രവും 10,000 രൂപയും മികച്ച യാത്രാവിവരണത്തിനുള്ള അവാർഡുമാണ്‌ കൈമാറിയത്‌. ഡോ. ഇന്ദ്രബാബു അധ്യക്ഷനായി. ഡോ. ഹരീന്ദ്രൻ നായർ, ഡോ. പി സി റോയി, പ്രതാപൻ, ഡോ. രാജാ വാര്യർ, സുനിൽ പാച്ചല്ലൂർ എന്നിവർ സംസാരിച്ചു. അവാർഡ്‌ സമർപ്പണത്തോടനുബന്ധിച്ച്‌ കവിയരങ്ങും കവിസംഗമവും നടന്നു. Read on deshabhimani.com

Related News