കോൺഗ്രസ് 
അക്രമത്തിൽ 
പൊലീസുകാരന് പരിക്ക്



വെള്ളറട പനച്ചമൂട്‌ സഹകരണ സംഘം തെരഞ്ഞെടുപ്പിൽ കോൺഗ്രസ് അക്രമം. കോൺഗ്രസ് നേതാവിന്റെ കല്ലേറിൽ പൊലീസുകാരന് ഗുരുതര പരിക്ക്. വെള്ളറട സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസറായ വിശാഖി(32)നാണ്‌ തലയ്‌ക്ക് ഗുരുതരമായ പരിക്കേറ്റത്‌.    വിശാഖിനെ പാറശാല താലൂക്ക് ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. സംഘം തെരഞ്ഞെടുപ്പ്‌ പ്രവർത്തനം തടസ്സപ്പെടുത്താൻ കോൺഗ്രസ് നേതാക്കൾ അക്രമം നടത്തുകയായിരുന്നു. നിയന്ത്രിക്കാൻ ശ്രമിച്ച പൊലീസുകാർക്കുനേരെ കോൺഗ്രസ് നേതാക്കൾ കല്ലെറിയുകയായിരുന്നു. കോൺഗ്രസ് സ്ഥാനാർഥി ദസ്‌ത ഗീറിന്റെ നേതൃത്വത്തിലായിരുന്നു  അക്രമം. അക്രമം നടത്തിയ ദസ്‌തഗീറിനെ പൊലീസ് അറസ്റ്റുചെയ്‌തു. Read on deshabhimani.com

Related News