സ്‌റ്റേഷനിലെ കലാപശ്രമത്തെ 
ന്യായീകരിച്ച്‌ ലത്തീൻ അതിരൂപത



തിരുവനന്തപുരം   വിഴിഞ്ഞം പൊലീസ്‌ സ്‌റ്റേഷൻ അതിക്രമിച്ച്‌ പൊലീസുകാരെയടക്കം മർദിക്കുകയും സ്‌റ്റേഷൻ തല്ലിത്തകർക്കുകയും ചെയ്‌ത സമരക്കാരുടെ നടപടിയെ ന്യായീകരിച്ച്‌ ലത്തീൻ അതിരൂപത. പ്രകോപനപരമായ സാഹചര്യങ്ങളാണ്‌ സ്‌റ്റേഷനുമുന്നിലെ കലാപശ്രമങ്ങൾക്ക്‌ കാരണമെന്ന്‌ ആർച്ച്‌ ബിഷപ് തോമസ്‌ ജെ നെറ്റോ വ്യക്തമാക്കി. പള്ളികൾക്ക്‌ അയച്ച സർക്കുലറിലാണ്‌ ഇക്കാര്യം പറയുന്നത്‌. കൂടാതെ തീരശോഷണം പഠിക്കാൻ നിയോഗിച്ച ജനകീയ കമ്മിറ്റിയുടെ ചെലവിലേക്കായി ഫണ്ടുശേഖരണത്തിനും ആഹ്വാനമുണ്ട്‌.    ‘തുറമുഖ നിർമാണം സ്ഥിരമായി നിർത്തിവയ്ക്കണമെന്ന് ഇതുവരെയും ആവശ്യപ്പെട്ടിട്ടില്ല. സംഘർഷ സാഹചര്യം അതിജീവിക്കാനും സമാധാനാന്തരീക്ഷം ഉറപ്പുവരുത്താനും സർക്കാർ മുൻകൈയെടുക്കണം. സമരസമിതി പ്രതിനിധികളുമായുള്ള ചർച്ച പുനരാരംഭിക്കാൻ സർക്കാർ മുൻകൈയെടുക്കണം’ എന്നും പറയുന്നു. തീരശോഷണത്തെക്കുറിച്ച്‌ പഠിക്കാനുള്ള ജനകീയ കമ്മിറ്റിയുടെ ചെലവിലേക്കായി 11ന്‌ കാണിക്ക സ്വീകരിച്ച് അതിരൂപതയിൽ എത്തിക്കാനും സർക്കുലർ പറയുന്നു.   Read on deshabhimani.com

Related News