മയക്കുമരുന്നുമായി യുവാക്കൾ പിടിയിൽ



വർക്കല പൊലീസ് നടത്തിയ വാഹന പരിശോധനയിൽ യുവാക്കളിൽ നിന്ന് മയക്കുമരുന്ന് പിടികൂടി. വർക്കല കോടതി റോഡിൽ  നടത്തിയ വാഹന പരിശോധനയിലാണ്  ലഹരി മരുന്നുകളുമായി വെട്ടൂർ വെന്നികോട്അഖിൽ നിവാസിൽ അഖിൽ (22), ഇടവ ലക്ഷംവീട് കോളനിയിൽ അരു ൺ (25) എന്നിവർ  പിടിയിലായത്. കോടതിയുടെ സമീപത്തായി രാത്രി 11.30 ഓടെ ബൈക്കിലെത്തിയ യുവാക്കളിൽ നിന്നും ബീച്ച് ഭാഗങ്ങൾ കേന്ദ്രീകരിച്ച് വിതരണം ചെയ്യുന്നതിനായി കൊണ്ടുവന്ന നൈട്രോസെപാൻ ഗുളികകളാണ് പിടിച്ചെടുത്തത്. പൊലീസിനെ കണ്ട് രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തുകയായിരുന്നു. പ്രതികൾ ഓടിച്ചുവന്ന വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തു. വർക്കല എസ്എച്ച്ഒ എസ് സനോജ്, എസ്ഐമാരായ അബ്ദുൾ ഹക്കിം, പിആർ രാഹുൽ, പ്രൊബേഷൻ എസ്ഐ സി മനോജ്, എന്നിവരുടെ നേതൃത്വത്തിൽ   പിടികൂടിയ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. Read on deshabhimani.com

Related News