അർ പി നന്ദുരാജ്‌ പര്യടനം ആരംഭിച്ചു

ആർ പി നന്ദുരാജിന് കുറക്കട അംബേദ്കർ കോളനിയിൽ നൽകിയ സ്വീകരണം


ചിറയിൻകീഴ്  ബ്ലോക്ക് പഞ്ചായത്ത് ഇടയ്ക്കോട് ഡിവിഷൻ ഉപതെരഞ്ഞെടുപ്പിൽ  മത്സരിക്കുന്ന എൽഡിഎഫ്‌ സ്ഥാനാർഥി അർ പി നന്ദുരാജ്‌ പര്യടനം ആരംഭിച്ചു. കിഴുവിലം മാമം പാലം ജങ്‌ഷനിൽ സിപിഐ എം ജില്ലാ കമ്മിറ്റി അംഗം ആർ സുഭാഷ് ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി എസ് ലെനിൻ, ഒ എസ് അംബിക എംഎൽഎ, ജി വേണുഗോപാലൻ നായർ, കെ വാരിജാക്ഷൻ, മനോജ് ബി  ഇടമന എന്നിവർ പങ്കെടുത്തു. കുറക്കട, അരികത്തുവാർ, നൈനാംകോണം, മുടപുരം വാർഡുകളിലെ വിവിധ സ്വീകരണകേന്ദ്രങ്ങളിൽ ഒ എസ് അംബിക എം എൽഎ, ഏരിയ കമ്മറ്റി അംഗങ്ങളായ ജി വേണുഗോപാലൻ നായർ, കെ വാരിജാക്ഷൻ, അഞ്ചുതെങ്ങ് സുരേന്ദ്രൻ, എ ഷൈലജാബീഗം, എസ് ചന്ദ്രൻ, സി ദേവരാജൻ, ആർ എസ് അനൂപ്, വിഷ്ണുചന്ദ്രൻ, ആർ ജറാൾഡ്, കിഴുവിലം പഞ്ചായത്ത് വെസ് പ്രസിഡന്റ് ആർ ശ്രീകണ്ഠൻ നായർ, എൻ മോഹനൻ നായർ , എ അൻവർഷാ എന്നിവർ സംസാരിച്ചു.  സ്വീകരണങ്ങൾക്ക്‌ ആർ പി നന്ദുരാജ് നന്ദി പറഞ്ഞു. Read on deshabhimani.com

Related News