ആര്യനാട് സിഎച്ച്‌സി ജീവനക്കാരിക്ക്‌ സസ്‌പെന്‍ഷൻ



തിരുവനന്തപുരം ആര്യനാട് സാമൂഹ്യാരോഗ്യ കേന്ദ്രത്തിൽ കുട്ടികൾക്ക് കോവിഷീൽഡ് വാക്‌സിൻ നൽകിയ സംഭവത്തിൽ കുറ്റാരോപിതയായ ജെപിഎച്ച്എൻ ഡ്രേഡ് –-2 ജീവനക്കാരിയെ സസ്‌പെൻഡ് ചെയ്തു.  ഡിഎംഒ നടത്തിയ അന്വേഷണത്തെ തുടർന്നാണ് നടപടി. കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കാൻ ജില്ലാ മെഡിക്കൽ ഓഫീസറോട് മന്ത്രി വീണാജോർജ്‌ ആവശ്യപ്പെട്ടിരുന്നു. അന്വേഷണ റിപ്പോർട്ട്  ഡിഎംഒ മന്ത്രിക്ക് കൈമാറി.  കുട്ടികളുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു.15–-ാം വയസ്സിന്റെ പ്രതിരോധ കുത്തിവയ്പിനായി വ്യാഴാഴ്‌ച സാമൂഹ്യാരോഗ്യ കേന്ദ്രത്തിൽ എത്തിയ രണ്ട്‌ വിദ്യാർഥിനികൾക്കാണ്‌  കോവിഷീൽഡ്‌ വാക്സിൻ നൽകിയത്‌. തുടർന്ന്‌ കുട്ടികൾ ഉഴമലയ്ക്കൽ കുടുംബാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടി. കുളപ്പട സ്വദേശികളും സുഹൃത്തുക്കളുമായ മൂന്ന്‌ വിദ്യാർഥിനികളായിരുന്നു ആശുപത്രിയിൽ എത്തിയത്‌. കോവിഡ് വാക്സിനെടുക്കുന്ന സ്ഥലത്താണ്‌ വിദ്യാർഥിനികൾ ചെന്നുകയറിയതെന്ന്‌ ആര്യനാട് ആശുപത്രി മെഡിക്കൽ ഓഫീസർ പറഞ്ഞു.  സംഭവം പുറത്തറിഞ്ഞതോടെ അന്വേഷണത്തിനായി  വെള്ളിയാഴ്‌ച ഡിഎംഒ സാമൂഹ്യാരോഗ്യ കേന്ദ്രം സന്ദർശിച്ചു. തുടർന്നാണ്‌ ജീവനക്കാരിയെ സസ്‌പെൻഡ്‌ ചെയ്തത്‌. Read on deshabhimani.com

Related News