മുതലപ്പൊഴി അഴിമുഖത്ത് ബോട്ടപകടം; 8 പേർക്ക് പരിക്ക്



ആറ്റിങ്ങൽ പെരുമാതുറ മുതലപ്പൊഴി അഴിമുഖത്ത് ബോട്ടപകടത്തിൽ എട്ടുപേർക്ക് പരിക്ക്. മത്സ്യബന്ധനത്തിനിടെ ബോട്ട് തിരയിൽപ്പെട്ട് നിയന്ത്രണംവിട്ട് മറ്റൊരു ബോട്ടുമായി കൂട്ടിയിടിച്ചായിരുന്നു അപകടം.  പെരുമാതുറ സ്വദേശികളുടെ ഹസ്ബി റബ്ബി എന്ന ബോട്ടാണ് തിങ്കളാഴ്ച രാവിലെ ആറിന്‌  അപകടത്തിൽപ്പെട്ടത്. നിസാമുദ്ദീൻ, സിദ്ധീഖ്, സൈദലി, കബീർ, ഷാക്കിർ, നഹാസ്, സുബൈർ, മുജീബ് എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ചിറയിൻകീഴ് താലൂക്ക്‌ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂന്നംഗ സംഘമാണ് വള്ളത്തിലുണ്ടായിരുന്നത്.    മുതലപ്പൊഴി അഴിമുഖത്തുനിന്നാണ്‌ തൊഴിലാളികളുമായി ബോട്ട് പോയത്‌. തിരയിൽപ്പെട്ട്‌ ബോട്ട് സമീപത്ത് സഞ്ചരിച്ചുകൊണ്ടിരുന്ന സെന്റ് ജോസഫ് എന്ന ബോട്ടുമായി കൂട്ടിയിടിച്ച് നിയന്ത്രണംവിട്ടു. ശേഷം ബോട്ട് പുലിമുട്ടിൽ ഇടിച്ചുകയറി പൂർണമായി നശിച്ചു. ഇടിയുടെ ആഘാതത്തിൽ ഇരുവള്ളത്തിലെയും വലകളും മത്സ്യബന്ധന സാമഗ്രികളും കുരുങ്ങി നശിച്ചു. ഇവ പുറത്തെടുക്കാനുള്ള ശ്രമം നടക്കുന്നു.  Read on deshabhimani.com

Related News