കാർ നിയന്ത്രണംവിട്ട് 4 കാറിലും സ്കൂട്ടറിലും ഇടിച്ച് 5 പേർക്ക് പരിക്ക്



കിളിമാനൂർ  ദേശീയപാതയിൽ കടമ്പാട്ടുകോണത്ത് ഇന്നോവ കാർ നിയന്ത്രണംവിട്ട് നാല് കാറിലും സ്കൂട്ടറിലും ഇടിച്ച് അഞ്ചുപേർക്ക് പരിക്ക്. സ്കൂട്ടർ യാത്രികരായ ചാത്തന്നൂർ സ്വദേശികളായ രാജേഷ്, അജിത്ത് എന്നിവർക്കും കാറുകളിൽ ഉണ്ടായിരുന്ന മൂന്നു പേർക്കുമാണ് പരിക്കേറ്റത്. ഇവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല.  ചൊവ്വാഴ്ച രാവിലെ ദേശീയപാതയിൽ കടമ്പാട്ടുകോണം ഫാർമസി ജങ്‌ഷന് സമീപമായിരുന്നു അപകടം.  പാരിപ്പള്ളിയിൽനിന്ന്‌ തിരുവനന്തപുരം ഭാഗത്തേക്ക്‌ പോയ ഇന്നോവ കാർ നിയന്ത്രണംവിട്ട് എതിർദിശയിൽ നിന്നുവന്ന നാല് കാറിലും ഒരു ബൈക്കിലും ഇടിക്കുകയായിരുന്നു. കാർ അമിത വേഗതയിലായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. വാഹനങ്ങൾക്കെല്ലാം കേടുപാട്‌ സംഭവിച്ചു. Read on deshabhimani.com

Related News