253 രോ​ഗമുക്തര്‍



തിരുവനന്തപുരം ജി​ല്ലയ്ക്ക് നേരിയ ആശ്വാസവുമായി രോ​ഗികളേക്കാള്‍ ഏറെ രോ​ഗമുക്തര്‍ റിപ്പോര്‍ട്ട് ചെയ്ത ദിവസമാണ് തിങ്കളാഴ്ച. 253 രോ​ഗമുക്തരുണ്ടായപ്പോള്‍ രോ​ഗികളുടെ എണ്ണം 205 ലൊതുങ്ങി. മൂന്നു ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ‌ പോസിറ്റീവ്‌ കേസുകളാണ്‌ തിങ്കളാഴ്ച ജില്ലയിൽ റിപ്പോർട്ട്‌ ചെയ്തത്‌. സമ്പർക്കം വഴി -192 പേർക്കും ജില്ലയ്ക്കുപുറത്തുനിന്നെത്തിയ -രണ്ടുപേർക്കും ഉറവിടം വ്യക്തമല്ലാത്ത അഞ്ചുപേർക്കും വീട്ടുനിരീക്ഷണത്തിലായിരുന്ന ആറുപേർക്കുമാണ്‌  രോഗം സ്ഥിരീകരിച്ചത്‌. ഇതിൽ വെള്ളിയാഴ്ച മരിച്ച പെരുമ്പഴുതൂർ സ്വദേശി ക്ലീറ്റസും (68) ഉൾപ്പെടുന്നു. ആറ്‌ ആരോഗ്യപ്രവർത്തകർക്കും രോഗമുണ്ട്‌. പട്ടം തേക്കുംമൂടാണ്‌ ഏറ്റവും കൂടുതൽ രോഗികൾ–- 19, പുതുക്കുറിച്ചി–-പത്ത്‌, പൊഴിയൂർ, നെയ്യാർഡാം–-ഒമ്പത്‌, വിഴിഞ്ഞം–-ആറ്‌, കാട്ടാക്കട–-അഞ്ച്‌, പാറശാല,  ഇടിഞ്ഞാർ, വർക്കല, വലിയതുറ, പുരയിടം, പൂവാർ, ഉച്ചക്കട–-നാല്‌, മെഡിക്കൽ കോളേജ് സ്വദേശികൾ, പള്ളിത്തുറ, നെയ്യാറ്റിൻകര, വള്ളക്കടവ്, അഞ്ചുതെങ്ങ്,  പെരുങ്കടവിള, കുന്നുകുഴി, ആമച്ചൽ, പുല്ലൂർക്കോണം, നെട്ടയം–-മൂന്ന്‌, പൂന്തുറ,  കാരക്കോണം, പരശുവയ്ക്കൽ, ഒറ്റശേഖരമംഗലം, ബാലരാമപുരം, കുളത്തൂർ, പേയാട്–-രണ്ട്‌, മധുര ഉസിലാംപെട്ടി, കൂവളശേരി, കുളത്തുമ്മൽ, ചായ്‌ക്കോട്ടുകോണം, വാമനപുരം, കുടപ്പനക്കുന്ന്, പുതുവൽ, ആറ്റിപ്പാറ, പെരുമ്പഴക്, അതിയന്നൂർ, പൊങ്ങിൽ, വട്ടപ്പാറ, മുരൾതോട്ടം, അഴൂർ എന്നീ മേഖലകളിൽ ഓരോരുത്തർക്കും രോഗം സ്ഥിരീകരിച്ചു. രാജാജിനഗറിൽ അമ്പതുവയസ്സുകാരിക്ക്‌ കൂടി കോവിഡ്‌ സ്ഥിരീകരിച്ചതോടെ ഇവിടുത്തെ ആകെ രോഗികൾ മൂന്നായി.  നിരീക്ഷണത്തിൽ 17,875പേർ: വീടുകളിൽ -14,318ഉം ആശുപത്രികളിൽ -2,719ഉം കോവിഡ് കെയർ സെന്ററുകളിൽ  838ഉം തിങ്കളാഴ്ച പുതുതായി നിരീക്ഷണത്തിലായ -1,208പേരും ഉൾപ്പെടെ ജില്ലയിൽ ആകെ നിരീക്ഷണത്തിലുള്ളത്‌ 17,875പേർ. 991 പേർ നിരീക്ഷണ കാലയളവ് പൂർത്തിയാക്കി. വിവിധ ആശുപത്രികളിലായി രോഗലക്ഷണങ്ങളുമായി 224 പേരെ പ്രവേശിപ്പിച്ചു. 188 പേരെ ഡിസ്ചാർജ് ചെയ്തു. തിങ്കളാഴ്ച 382 സാമ്പിളുകൾ പരിശോധനയ്ക്കയച്ചു. 588 ഫലങ്ങൾ ലഭിച്ചു. അതിനിടെ വെള്ളിയാഴ്ച മരിച്ച നെയ്യാറ്റിൻകര പെരുമ്പഴുതൂർ സ്വദേശി ക്ലീറ്റസി (68) ന്റേത്‌ കോവിഡ്‌ മരണമെന്ന്‌ ആലപ്പുഴ നാഷണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട്‌ സ്ഥിരീകരിച്ചു. Read on deshabhimani.com

Related News