ഒന്നും രണ്ടും റാങ്കുകാർ ‘ശാന്തിഭവനി'ലുണ്ട്‌

എ എസ്‌ അമൃതശ്രീ, എ എസ്‌ ആര്യശ്രീ


തിരുവനന്തപുരം അഞ്ചാം ക്ലാസ്‌മുതൽ ഒന്നിച്ചു പഠനം, ഇഷ്‌ട വിഷയമായ സംസ്കൃതം സ്‌പെഷ്യൽ ജ്യോതിഷത്തിൽ ബിരുദപഠനം. ഒടുവിൽ ഫലം വന്നപ്പോൾ ഒന്നും രണ്ടും റാങ്കിൽ തിളങ്ങി ഇരട്ടകൾ. പേരൂർക്കട അമ്പലംമുക്ക് ടിസി 31/22 എആർഎ ‌‌154 ശാന്തിഭവനിൽ പി എസ്‌ അജിത്‌കുമാറിന്റെയും ഡി ശാന്തകുമാരിയുടെയും മക്കളായ എ എസ്‌ ആര്യശ്രീ, എ എസ്‌ അമൃതശ്രീ എന്നിവരാണ്‌  ഒന്നും രണ്ടും റാങ്ക്‌ നേടിയത്‌.  അമ്പലംമുക്ക്‌ സർക്കാർ സ്കൂളിൽ ഏഴുവരെ പഠിച്ച സഹോദരിമാർ സംസ്കൃതം പഠിക്കുകയെന്ന ലക്ഷ്യത്തോടെ പിന്നീട്‌ പട്ടം ഗവ. ഗേൾസ്‌ സ്കൂളിൽ പ്രവേശനം നേടി. പത്തുവരെ അവിടെയും ഹയർ സെക്കൻഡറിയിൽ ശാസ്‌തംഗലം ആർകെഡി എൻഎസ്‌എസ്‌ സ്കൂളിലും പഠനം.  ബിരുദപഠനം തിരുവനന്തപുരം സർക്കാർ സംസ്കൃത കോളേജിലായിരുന്നു.     പഠനകാലത്തെല്ലാം സംസ്കൃതം അടക്കമുള്ള ഭാഷാവിഷയങ്ങളിൽ മുഴുവൻ മാർക്കും നേടിയാണ്‌ ഇരുവരും പഠിച്ചത്‌. ഉന്നതവിദ്യാഭ്യാസം തുടരാനാണ്‌ ഇരുവർക്കും ആഗ്രഹം. Read on deshabhimani.com

Related News