പ്രതിഭാ സംഗമം

എൻജിഒ യൂണിയൻ സൗത്ത് ജില്ല അക്ഷര കലാകായിക സമിതിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഭാ സംഗമത്തില്‍ 
വി ജോയി എംഎൽഎ സമ്മാനദാനം നടത്തുന്നു


തിരുവനന്തപുരം കേരള എൻജിഒ യൂണിയൻ സൗത്ത് ജില്ല അക്ഷര കലാകായിക സമിതിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഭാ സംഗമം വി ജോയി എംഎൽഎ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കലാകായിക മത്സരങ്ങളിൽ വിജയികളായ ജില്ലയിലെ പ്രതിഭകളെയും അരങ്ങ് 2022 സംസ്ഥാന നാടകമത്സരത്തിൽ ജില്ലയെ പ്രതിനിധീകരിച്ച നാടക പ്രവർത്തകരെയും  ആദരിച്ചു. യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് ബി അനിൽകുമാർ, സൗത്ത് ജില്ലാ സെക്രട്ടറി എസ് സജീവ്കുമാർ, പ്രസിഡന്റ് എം സുരേഷ്ബാബു, സംസ്ഥാന കമ്മിറ്റിയംഗം പി ആർ ആശാലത, ജില്ലാ ഭാരവാഹികളായ ഷിനു റോബർട്ട് തുടങ്ങിയവർ സംസാരിച്ചു. Read on deshabhimani.com

Related News