ഗ്രേഡ് എസ്ഐയെ തലയ്ക്കടിച്ച് 
പരിക്കേൽപ്പിച്ചയാൾ അറസ്റ്റിൽ



വിളപ്പിൽ ആര്യനാട് പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ രാജയ്യനെ കല്ലുകൊണ്ട് തലയ്ക്കടിച്ച് പരുക്കേൽപ്പിച്ചസംഭവത്തിൽ പ്രതി അറസ്റ്റിൽ. മുണ്ടേല പനവിളാകത്ത് പുത്തൻ വീട്ടിൽ എം പ്രദീപാ (37)ണ്‌ അറസ്റ്റിലായത്‌. വെള്ളനാട് വാളിയറ ഭൂതത്താൻ ക്ഷേത്രത്തിന് സമീപമാണ് സംഭവം. ഒരാൾമാരകായുധവുമായി നിൽക്കുന്നെന്ന വിവരത്തെ തുടർന്നാണ് രാജയ്യൻ സ്ഥലത്ത് എത്തുന്നത്.  പിണങ്ങിക്കഴിഞ്ഞ ഭാര്യ സുരഭിയെയും മക്കളെയും വിളിക്കാൻ വാളിയറയിൽ എത്തിയതായിരുന്നു പ്രദീപ്. വിവരം തിരക്കിയശേഷം പ്രദീപിനോട്‌ സ്ഥലത്തുനിന്ന് പോകാൻ രാജയ്യൻ ആവശ്യപ്പെട്ടു. ഇതോടെ പ്രദീപ് എസ്ഐയുടെ ഷർട്ടും വലിച്ചുകീറി സമീപത്ത് കിടന്ന കല്ല് എടുത്ത് തലയിൽ ഇടിക്കുകയും ചെയ്തു. തുടർന്ന് നാട്ടുകാരുടെ സഹായത്തോടെ അക്രമിയെ പൊലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. പരിക്കേറ്റ രാജയ്യൻ ആര്യനാട് ആശുപത്രിയിൽ ചികിത്സ തേടി. Read on deshabhimani.com

Related News