കാട്ടാക്കട മണ്ഡലത്തിൽ 
14 ബസ് കാത്തിരിപ്പുകേന്ദ്രം തുറന്നു

പാമാംകോട് ജങ്‌ഷനിലെ ബസ് കാത്തിരിപ്പുകേന്ദ്രം ഐ ബി സതീഷ് എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു


വിളപ്പിൽ  കാട്ടാക്കട മണ്ഡലത്തിലെ ആറ് പഞ്ചായത്തിലായി 14 ഇടങ്ങളിൽ ബസ് കാത്തിരിപ്പുകേന്ദ്രം തുറന്നു. ഐ ബി സതീഷ് എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽനിന്ന് തുക വിനിയോഗിച്ചാണ് ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ നിർമിച്ചത്. പാമാംകോട് ജങ്‌ഷനിലെ കാത്തിരിപ്പ് കേന്ദ്രം ഐ ബി സതീഷ് എംഎൽഎ ഉദ്ഘാടനം ചെയ്തു. വിളവൂർക്കൽ പഞ്ചായത്ത് പ്രസിഡന്റ് ടി ലാലി മുരളി അധ്യക്ഷയായി.  കാത്തിരിപ്പ് കേന്ദ്രങ്ങളുടെ പിറകിലും വശങ്ങളിലുമായി മുളന്തൈകൾ നട്ടുപിടിപ്പിച്ചിട്ടുണ്ട്. വശങ്ങളിൽ റസിഡൻസ് അസോസിയേഷനുകളും കുടുംബശ്രീയും ചേർന്ന് സജ്ജീകരിച്ച ഹാങ്ങിങ് ഗാർഡൻ, സൗരോർജത്താൽ പ്രവർത്തിക്കുന്ന വിളക്കുകൾ, സ്ത്രീ സൗഹൃദ വിശ്രമകേന്ദ്രം, വിശാലവും സൗകര്യപ്രദവുമായ കസേരകൾ എന്നിവയാണ് സവിശേഷതകൾ. ഇവ പരിപാലിക്കാൻ പ്രദേശത്തെ റസിഡൻസ് അസോസിയേഷനുകളെയും കുടുംബശ്രീ കൂട്ടായ്മകളെയും ചുമതലപ്പെടുത്തി.  പള്ളിച്ചൽ പഞ്ചായത്ത് പ്രസിഡന്റ് ടി മല്ലിക, ബി ശശികല, കെ ഹരിപ്രിയ എന്നിവർ  സംസാരിച്ചു. Read on deshabhimani.com

Related News