കാട്ടാക്കടയിലെ 65 സ്‌കൂളിലും 
ജലക്ലബ്‌ രൂപീകരിച്ചു

ജലക്ലബ്ബുകളുടെ മണ്ഡലംതല ഉദ്ഘാടനം ഐ ബി സതീഷ് എംഎൽഎ നിർവഹിക്കുന്നു


വിളപ്പിൽ കാട്ടാക്കട മണ്ഡലത്തിൽ നടപ്പാക്കുന്ന ജലസമൃദ്ധി പദ്ധതിയുടെ ഭാഗമായി ലോക തണ്ണീർത്തട ദിനത്തിൽ മുഴുവൻ സ്‌കൂളിലും ജലക്ലബ്ബുകൾ ആരംഭിച്ചു. പേയാട് സെന്റ് സേവിയേഴ്സ് സ്‌കൂളിൽ മണ്ഡലംതല ഉദ്ഘാടനം ഐ ബി സതീഷ്  എംഎൽഎ നിർവഹിച്ചു. കലക്ടർ ജെറോമിക്‌ ജോർജ്‌ മുഖ്യപ്രഭാഷണം നടത്തി. വിദ്യാർഥികൾ ജലസംരക്ഷണ പ്രതിജ്ഞ എടുത്തു.  ഓരോ സ്‌കൂളിലും ഒരു അധ്യാപക കോ–-ഓർഡിനേറ്റർ, നാല്  വിദ്യാർഥി കോ–-ഓർഡിനേറ്റർമാർ, ഒരു ഡിവിഷനിൽനിന്ന് ഒരു വിദ്യാർഥി പ്രതിനിധി എന്ന തരത്തിലാണ് ജലക്ലബ്ബുകൾ.  2024 മാർച്ചുവരെ ഏറ്റെടുക്കേണ്ട പ്രവർത്തനങ്ങളുടെ കലണ്ടർ തയ്യാറാക്കുക, മരങ്ങൾ നടുക, എല്ലാ സ്‌കൂളിലും ഒരു വിദ്യാവനം നിർമിക്കുക, പച്ചത്തുരുത്തുകളും കാവുകളും പുനരുജ്ജീവിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിക്കുക, എല്ലാ വിദ്യാർഥികളും സ്വന്തം പറമ്പിൽ വീഴുന്ന മഴവെള്ളം ശേഖരിക്കുക തുടങ്ങിയവയാണ്‌ ജല ക്ലബ്ബുകളുടെ ലക്ഷ്യങ്ങൾ.  നേമം വിക്ടറി വിഎച്ച്എസ്എസിലെ ജലക്ലബ് ഭൂവിനിയോഗ ബോർഡ് കമീഷണർ എ നിസാമുദ്ദീൻ ഉദ്ഘാടനം ചെയ്‌തു. മണ്ഡലത്തിലെ മറ്റ് സ്‌കൂളുകളിൽ ജനപ്രതിനിധികൾ, റിസോഴ്സ് പേഴ്സൺമാർ, പ്രഥമാധ്യാപകർ, പ്രധാനാധ്യാപകർ എന്നിവർ ജല ക്ലബ്ബുകൾ ഉദ്ഘാടനംചെയ്‌തു. Read on deshabhimani.com

Related News