കോൺഗ്രസ് പ്രവർത്തകനെ മുൻ യൂത്ത് 
കോൺഗ്രസ് പ്രവർത്തകൻ മർദിച്ചതായി പരാതി



പാറശാല കോൺഗ്രസ് പ്രവർത്തകനെ മുൻ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ മർദിച്ചതായി പരാതി. പാറശാല പഞ്ചായത്തിലെ ചെറുവാരക്കോണം വാർഡ് മെമ്പർ സുധാമണിയുടെ ഭർത്താവും കോൺഗ്രസ് പ്രവർത്തകനുമായ വിൻസറിനാണ് മർദനമേറ്റത്. മുൻ യൂത്ത് കോൺഗ്രസ് നേതാവായ രാജേഷാണ് ആക്രമണം നടത്തിയത്. വാർഡിലെ മുണ്ടപ്ളാവിള -എള്ളുവിള നടപ്പാത കോൺക്രീറ്റ് ചെയ്തശേഷം കരാറുകാരൻ ബോർഡ് സ്ഥാപിക്കാൻ എത്തിയതോടെയാണ് വാക്കുതർക്കവും സംഘർഷവും ആരംഭിച്ചത്.  സമീപവാസിയായ  രാജേഷ് ബോർഡ് സ്ഥാപിക്കുന്നതിനെ തടസ്സപ്പെടുത്താൻ ശ്രമിച്ചപ്പോൾ വാർഡ് മെമ്പർ ഇടപെട്ടിരുന്നു. തുടർന്നാണ് വിൻസറിന് മർദനമേറ്റത്. ആക്രമണശേഷം  മുങ്ങിയ പ്രതി ആയുധവുമായി മെമ്പറുടെ വീട്ടിലെത്തി വിടിനുമുന്നിലുണ്ടായിരുന്ന ചെടിച്ചട്ടികളും ഗേറ്റും നശിപ്പിച്ചതായും പരാതിയുണ്ട്.  പരിക്കേറ്റ വിൻസർ പാറശാല സർക്കാർ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. Read on deshabhimani.com

Related News