വിദേശ വനിതയെ പീഡിപ്പിക്കാൻ ശ്രമം; ഒരാൾ അറസ്റ്റിൽ



തിരുവനന്തപുരം അടിമലത്തുറയിൽ വിദേശ വനിതയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ ഒരാളെ അറസ്റ്റ്‌ ചെയ്‌തു. വിദേശ വനിതയെ അഞ്ചം​ഗ സംഘം കൂട്ടം ചേർന്ന് പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിലെ ഒന്നാം പ്രതി കോട്ടുകാൽ ചൊവ്വര അടിമലതുറ സിൽവയ്യൻ ആന്റണിയെയാണ്‌ പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തത്‌. ഇയാളെ ജാമ്യത്തിൽ വിട്ടു. നാലുപേർ ഒളിവിലാണ്‌. വിദേശവനിതയുടെ പിതാവിനെ തിരികെ എയർപോർട്ടിൽ എത്തിക്കുന്നതിന് സിൽവയ്യന്റെ ടാക്സി വിളിച്ചിരുന്നു.  വിദേശ വനിതയുടെ ഫോ ൺ നമ്പർ കൈക്കലാക്കിയ ഇയാൽ അശ്ലീല സന്ദേശമയച്ച്‌ ശല്യപ്പെടുത്തി. വിദേശ വനിത 31 ന് രാത്രി അടിമലത്തുറ വഴി പോയപ്പോൾ സിൽവയ്യനും കൂട്ടാളികളും ചേർന്ന്‌ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. ഡ്യൂട്ടി കഴിഞ്ഞ് പോയ ഹോട്ടൽ ഷെഫാണ്‌ ശബ്ദം കേട്ട്‌ എത്തി രക്ഷിച്ചത്‌. Read on deshabhimani.com

Related News