സിപിഐ എം മംഗലപുരം, 
വിളപ്പിൽ ഏരിയ സമ്മേളനങ്ങൾക്ക് ഇന്ന് തുടക്കം



മംഗലപുരം /വിളപ്പിൽ  സിപിഐ എം മംഗലപുരം, വിളപ്പിൽ ഏരിയ സമ്മേളനങ്ങൾക്ക്  വെള്ളിയാഴ്ച തുടക്കമാകും. പകൽ 10ന് മംഗലപുരത്ത്  ആറ്റിപ്ര ജി സദാനന്ദൻ നഗറിൽ (സഫാ ഓഡിറ്റോറിയം)  സംസ്ഥാന കമ്മിറ്റിയംഗം കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനംചെയ്യും. ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ എം വിജയകുമാർ, വി ശിവൻകുട്ടി, ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ സി അജയകുമാർ, സി ജയൻബാബു, ആർ രാമു, ബി പി മുരളി എന്നിവർ പങ്കെടുക്കും. ഏരിയ സെക്രട്ടറി മധു മുല്ലശ്ശേരി പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കും. 19 ഏരിയ കമ്മിറ്റിയംഗങ്ങളടക്കം 142 പ്രതിനിധികൾ പങ്കെടുക്കും. ശനിയാഴ്ച പ്രതിനിധി സമ്മേളനം തുടരും. വിളപ്പിൽ ഏരിയ സമ്മേളനം കാട്ടാക്കട ശശി നഗറിൽ (ദ്വാരക ഓഡിറ്റോറിയം മലയിൻകീഴ്) വെള്ളിയാഴ്‌ച രാവിലെ പത്തിന്‌ സംസ്ഥാന കമ്മിറ്റി അംഗം ടി എൻ സീമ ഉദ്‌ഘാടനം ചെയ്യും. ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ കോലിയക്കോട് കൃഷ്ണൻ നായർ, വി ശിവൻകുട്ടി, ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ എൻ രതീന്ദ്രൻ, കെ സി വിക്രമൻ, പുത്തൻകട വിജയൻ, ചെറ്റച്ചൽ സഹദേവൻ, ജില്ലാ കമ്മിറ്റിയംഗം കെ എസ് സുനിൽകുമാർ, എംഎൽഎമാരായ ഐ ബി സതീഷ്, ജി സ്റ്റീഫൻ എന്നിവർ പങ്കെടുക്കും. ഏരിയ സെക്രട്ടറി കെ സുകുമാരൻ പ്രവർത്തന റിപ്പോർട്ട്‌ അവതരിപ്പിക്കും. ഞായർ  വെബ് റാലി സിപിഐ എം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ വിജയരാഘവൻ ഉദ്‌ഘാടനം ചെയ്യും. സിപിഐ എം, ഏരിയ സമ്മേളനങ്ങൾ Read on deshabhimani.com

Related News