കിഴുവിലത്ത് വ്യാപക കൃഷിനാശം

മുടപുരം ഏലായിലെ കൃഷി വെള്ളം കയറി നശിച്ച നിലയിൽ


ചിറയിൻകീഴ് കിഴുവിലം പഞ്ചായത്തിൽ വ്യാപക കൃഷിനാശം. ലക്ഷകണക്കിന്‌ രൂപയുടെ കൃഷി നശിച്ചു.  നെൽക്കൃഷി ചെയ്ത് ഒന്നാംവിള കൊയ്യാൻ കാത്തിരുന്ന മുടപുരം ഏലായിലെ കർഷകരുടെ കൃഷിയാണ്‌ നശിച്ചത്‌. ഏലാത്തോട് വരമ്പ് തകർന്ന് പാടത്തേക്ക്‌ വെള്ളം കയറുകയായിരുന്നു. ഇതോടെ രണ്ടാം വിളയിറക്കാൻ കഴിയാത്ത അവസ്ഥയായി. ഒന്നാം വിളയായി മുടപുരം നെൽപ്പാടത്ത് പത്ത് ഹെക്ടറിൽ കൃഷിയിറക്കിയിരുന്നു. കൊയ്യാൻ പാകമായപ്പോൾ മഴ വില്ലനായി. കൊയ്‌ത്‌ യന്ത്രം വന്നിട്ടും പാടത്തിറക്കാൻ കഴിഞ്ഞിട്ടില്ല.  രണ്ടാം വിളയ്‌ക്കായി 800 കിലോ നെൽവിത്ത് പാകിയത്‌ മഴയിൽ നശിച്ചു. പാടത്തിന്‌ വെള്ളമെത്തുന്ന മുക്കോണി തോടിന്റെ വരമ്പ് രണ്ടിടങ്ങളിലായി മഴയിൽ തകരുകയായിരുന്നു കർന്ന രണ്ടിടത്തെയും തോട് വരമ്പ് ഉടൻ പുനർനിർമ്മിച്ചില്ലെങ്കിൽ ഇക്കുറി കൃഷിയിറക്കാൻ കഴിയാത്ത അവസ്ഥയിലായിരിക്കുകയാണ് കർഷകർ. വരമ്പ് തകർന്ന ഇടങ്ങളിൽ താൽക്കാലികമായെങ്കിലും ബണ്ട് നിർമിക്കാൻ കൃഷി വകുപ്പോ പഞ്ചായത്തോ ഉടൻ തയ്യാറാകണമെന്നാണ് കർഷകരുടെ ആവശ്യം. Read on deshabhimani.com

Related News