നമ്മൾ ഒരുമിച്ചുമുന്നേറും

പള്ളിക്കൽ പഞ്ചായത്ത് പ്രസിഡന്റ്‌ എം ഹസീന ചങ്ങാതിക്കൂട്ടത്തിന്റെ 
ഭാഗമായി കുട്ടിക്ക് ഉപഹാരം നൽകുന്നു


കിളിമാനൂർ  സമഗ്ര ശിക്ഷാ കേരളം കിളിമാനൂർ ബിആർസിയുടെ നേതൃത്വത്തിൽ ഭിന്നശേഷി വാരാചരണ പരിപാടികൾ സംഘടിപ്പിച്ചു.  കുട്ടികൾക്കും രക്ഷാകർത്താക്കൾക്കുമായി വിരൽത്തുമ്പിലെ മായാജാലം, സൃഷ്ടി, സർഗം, കരവിസ്മയം, ഒപ്പം ചേരാം  ഒത്തുചേരാം എന്നീ പരിപാടികൾ സംഘടിപ്പിച്ചു. എട്ട് പഞ്ചായത്തു കേന്ദ്രങ്ങളിൽ പള്ളിക്കൽ  പഞ്ചായത്ത് പ്രസിഡന്റ് എം ഹസീന, പഴയകുന്നുമ്മൽ പഞ്ചായത്ത് പ്രസിഡന്റ് കെ രാജേന്ദ്രൻ, നാവായിക്കുളം പ്രസിഡന്റ് ബേബി രവീന്ദ്രൻ, കിളിമാനൂർ പ്രസിഡന്റ് ടി ആർ മനോജ്, കരവാരം പ്രസിഡന്റ് വി ഷിബുലാൽ, പുളിമാത്ത് പ്രസിഡന്റ് ജി ശാന്തകുമാരി, നഗരൂർ പ്രസിഡന്റ്  ഡി സ്മിത, മടവൂർ പ്രസിഡന്റ് എം ബിജുകുമാർ എന്നിവർ കുട്ടികളുടെ വീട്ടിൽ എത്തി ചങ്ങാതിക്കൂട്ടം പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു.      പരിപാടിയിൽ പങ്കെടുത്ത കുട്ടികളുടെ ചിത്രം പതിച്ച മെമന്റോ, ഡ്രോയിങ് ബുക്ക്, വർണ പെൻസിലുകൾ, മിഠായി പലഹാരങ്ങൾ എന്നിവ സമ്മാനിച്ചു. ബ്ലോക്ക് പ്രോജക്ട് കോ–-ഓർഡിനേറ്റർ വി ആർ സാബു പദ്ധതിക്ക് നേതൃത്വം നൽകി.വാരാചരണ സമാപന ദിവസമായ വെള്ളിയാഴ്ച  ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌  എ ഷൈലജാബീഗം  ഉദ്ഘാടനംചെയ്യും. Read on deshabhimani.com

Related News