മഴയിൽ നാവായിക്കുളം ക്ഷേത്രത്തിന്റെ വടക്കേമതിൽ ഇടിഞ്ഞു

നാവായിക്കുളം ശങ്കരനാരായണ സ്വാമി ക്ഷേത്രത്തിന്റെ വടക്കുഭാഗത്തെ മതിൽ പൊളിഞ്ഞുവീണ നിലയിൽ


കിളിമാനൂർ ശക്തമായ മഴയിൽ നാവായിക്കുളം ശങ്കരനാരായണ സ്വാമി ക്ഷേത്രത്തിന്റെ വടക്കുഭാഗത്തെ മതിൽ ഇടിഞ്ഞു. ഭഗവതി നടയോടു ചേർന്ന മതിലാണ്  ബുധനാഴ്ച രാത്രി ഇടിഞ്ഞുവീണത്. മതിലിന്റെ ബാക്കിഭാഗം റോഡിലേക്ക്‌ ചരിഞ്ഞ് ഏതുനിമിഷവും തകർന്നു വീഴുന്ന അവസ്ഥയിലാണ്. മതിൽ അപകടഭീഷണിയിലായതോടെ നാട്ടുകാർ മറ്റു വഴികളിലൂടെ യാത്രചെയ്യുകയാണിപ്പോൾ. വെട്ടുകല്ലും മണ്ണും ഉപയോഗിച്ച് നിർമിച്ച മതിലാണ് കാലപ്പഴക്കംകൊണ്ട് ദുർബലമായി പൊളിഞ്ഞുവീണത്. ക്ഷേത്രത്തിന്റെ തെക്കുവശത്തെയും പടിഞ്ഞാറുവശത്തെയും മതിലുകൾ നേരത്തേ പൊളിഞ്ഞുവീണിരുന്നു.  ഇതേത്തുടർന്ന് കഴിഞ്ഞമാസം ക്ഷേത്രത്തിലെ ഉത്സവപരിപാടികളോടനുബന്ധിച്ച് പടിഞ്ഞാറ് ഭാഗത്തെ മതിൽ നാട്ടുകാരുടെ നേതൃത്വത്തിൽ പുനർനിർമിച്ചു. തെക്കുവശം ഇപ്പോഴും പൊളിഞ്ഞുകിടപ്പാണ്. വടക്കുഭാഗത്തെ മതിലും തകർന്നതോടെ ക്ഷേത്രമതിൽ  പുനർനിർമിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. Read on deshabhimani.com

Related News