നാടറിഞ്ഞ്‌ ഊഷ്‌മള സ്വീകരണം ഏറ്റുവാങ്ങി

ജില്ലാ പഞ്ചായത്ത് ചെമ്മരുതി ഡിവിഷൻ എൽഡിഎഫ് സ്ഥാനാർഥി ഗീത നസീറിന്റെ രണ്ടാം ദിവസത്തെ പര്യടനം പനയറയിൽ വി ജോയി എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു


  വർക്കല  ജില്ലാ പഞ്ചായത്ത് മണമ്പൂർ, ചെമ്മരുതി ഡിവിഷനുകളിലെ എൽഡിഎഫ് സ്ഥാനാർഥികളുടെ രണ്ടാം ദിവസത്തെ പര്യടനത്തിൽ എങ്ങും ഉജ്വല സ്വീകരണം. മണമ്പൂർ, ഇലകമൺ പഞ്ചായത്തുകളിലായിരുന്നു സ്വീകരണം. പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളിലെ കർഷകരുടെയും കർഷകത്തൊഴിലാളികളുടെയും ചെറുകിട കച്ചവടക്കാരുടെയും കയർത്തൊഴിലാളികളുടെയും വൃദ്ധജനങ്ങളുടെയും വിദ്യാർഥികളുടെയും ആശീർവാദവും അനുഗ്രഹവും വോട്ടാക്കി മാറ്റി എൽഡിഎഫ് സ്ഥാനാർഥികൾ പര്യടനം തുടരുകയാണ്. മണമ്പൂർ ഡിവിഷൻ സ്ഥാനാർഥി വി പ്രിയദർശിനി ബുധനാഴ്ച രാവിലെ ഒമ്പതിന് മണമ്പൂർ പഞ്ചായത്തിലെ നാല്‌മുക്കിൽനിന്ന്‌ പര്യടനം ആരംഭിച്ചു. സിപിഐ എം ജില്ലാ കമ്മിറ്റി അംഗം അഡ്വ. എസ് ഷാജഹാൻ ഉദ്ഘാടനം ചെയ്തു. തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ രാജേന്ദ്രൻനായർ അധ്യക്ഷനായി. കൺവീനർ എം മുഹമ്മദ് റിയാസ് സ്വാഗതം പറഞ്ഞു. പഞ്ചായത്തിലെ അമ്പതിലേറെ വിവിധ കേന്ദ്രങ്ങളിൽനിന്ന്‌ സ്വീകരണങ്ങൾ ഏറ്റുവാങ്ങി ഡീസന്റ്‌മുക്കിൽ സമാപിച്ചു. എ നഹാസ്, വി സുധീർ, എസ് അക്ബർ തുടങ്ങിയ ബ്ലോക്ക്, പഞ്ചായത്ത് സ്ഥാനാർഥികളും ഒപ്പമുണ്ടായിരുന്നു. വ്യാഴാഴ്ച രാവിലെ ഒമ്പതിന് ചെറുന്നിയൂർ പഞ്ചായത്തിൽ വെള്ളിയാഴ്ചക്കാവിൽനിന്ന്‌ ആരംഭിച്ച് അയന്തി പൊയ്കവിളയിൽ സമാപിക്കും. ചെമ്മരുതി ഡിവിഷൻ സ്ഥാനാർഥി ഗീത നസീർ ബുധനാഴ്ച ചെമ്മരുതി പഞ്ചായത്തിൽ പനയറയിൽനിന്ന്‌ പര്യടനം ആരംഭിച്ചു. വി ജോയി എംഎൽഎ ഉദ്ഘാടനം ചെയ്തു. തുടർന്ന് അമ്പതിലേറെ കേന്ദ്രത്തിലെ സ്വീകരണങ്ങൾ ഏറ്റുവാങ്ങി ഇലകമൺ പഞ്ചായത്തിലെ മുള്ളൻചാണി വഴി ആശാൻമുക്കിൽ സമാപിച്ചു. ബ്ലോക്ക്, പഞ്ചായത്ത് സ്ഥാനാർഥികളും ഒപ്പമുണ്ടായിരുന്നു. എസ് രാജീവ്, വി രഞ്ജിത്‌, മണിലാൽ, ബി എസ് ജോസ്, എ എച്ച് സലിം, വി സുമംഗല, ടി ജയൻ തുടങ്ങിയവർ വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു. വ്യാഴാഴ്ച രാവിലെ എട്ടിന് ചാവർകോട്ടുനിന്ന്‌ ആരംഭിച്ച് തോപ്പിൻതോട്ട്‌ സമാപിക്കും. Read on deshabhimani.com

Related News