ആ പ്ലാന്റ്‌ ഇവിടെ വരില്ല നാടറിഞ്ഞു, ആ വാക്കിലെ ഉറപ്പ്‌

എൽഡിഎഫിന്റെ നേതൃത്വത്തിൽ പാലോട് സംഘടിപ്പിച്ച പൊതുയോഗം കോടിയേരി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു (ഫയൽ ചിത്രം)


എ എസ് ശരത് വിതുര  മന്ത്രിയായും ജനനായകനായും വികസന പ്രവർത്തനങ്ങളിലും സാമൂഹ്യ സമര മേഖലകളിലും കോടിയേരി ബാലകൃഷ്ണൻ നടത്തിയ ഇടപെടലുകൾ മലയോര നാടിനും ഓർത്തെടുക്കാനുണ്ട്. പ്രധാന ടൂറിസം കേന്ദ്രങ്ങളിലൊന്നായ പൊന്മുടി ഇന്നത്തെ നിലയിലേക്ക്‌ നവീകരിച്ചതിൽ അദ്ദേഹം ടൂറിസം മന്ത്രിയായിരുന്നപ്പോഴത്തെ ഇടപെടലുകൾക്ക്‌ പ്രാധാന്യമുണ്ട്‌. പതിറ്റാണ്ടുകൾ പഴക്കമുള്ള പാലോട് മേള സംസ്ഥാന സർക്കാരിന്റെ ടൂറിസം ഭൂപടത്തിൽ ഇടംനേടുന്നതും അക്കാലത്താണ്‌. മേളയിൽ ഒരു പരിപാടിയുടെ ഉദ്ഘാടനത്തിൽ പങ്കെടുക്കവെയാണ്‌ മേളയെ ടൂറിസം ഭൂപടത്തിൽ ഉൾപ്പെടുത്തുമെന്ന അദ്ദേഹത്തിന്റെ പ്രഖ്യാപനം.  പെരിങ്ങമ്മലയിൽ മാലിന്യപ്ലാന്റ് വരുമെന്ന പ്രചാരണം ശക്തിയാർജിച്ച കാലം. ഭരണത്തിലിരിക്കുന്ന എൽഡിഎഫ് സർക്കാരിനും സിപിഐ എമ്മിനുമെതിരെ രാഷ്ട്രീയ പ്രതിയോഗികൾ നിരന്തര സമരങ്ങൾ പടച്ചുവിട്ട സമയം. വ്യാജ പ്രചാരണങ്ങളെ തുറന്നുകാട്ടാൻ എൽഡിഎഫ്‌ പാലോട് ജങ്ഷനിൽ യോഗം സംഘടിപ്പിച്ചു.  സിപിഐ എം സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരിയായിരുന്നു ഉദ്ഘാടകൻ. അന്നവിടെ തടിച്ചുകൂടിയ ആയിരങ്ങളോട് അദ്ദേഹം പറഞ്ഞത് "എൽഡിഎഫ് സർക്കാർ ഉള്ളിടത്തോളം കാലം പെരിങ്ങമ്മലയിൽ മാലിന്യ പ്ലാന്റ് വരില്ല’ എന്നായിരുന്നു. കുപ്രചാരണങ്ങൾ തകർന്നടിഞ്ഞതും നാടിന്റെ ആശങ്കയകന്നതും അതിലൂടെയാണ്.  Read on deshabhimani.com

Related News