ഹരിത സന്ദേശമുണർത്തിസിഐടിയു ബ്ലൂ ബ്രിഗേഡ്

ബ്ലൂ ബ്രിഗേഡിന്റെ നേതൃത്വത്തിലുള്ള ഹരിതവൽക്കരണ പരിപാടി 
സിപിഐ എം കന്യാകുമാരി ജില്ലാ സെക്രട്ടറി ആർ ചെല്ലസ്വാമി 
ഉദ്ഘാടനം ചെയ്യുന്നു


നെയ്യാറ്റിൻകര  ഭാവിസമൂഹത്തിന് കരുത്താകുക എന്ന മുദ്രാവാക്യവുമായി ചുമട്ടുതൊഴിലാളി ഫെഡറേഷൻ രൂപീകരിച്ച ബ്ലൂ ബ്രിഗേഡിന്റെ ജില്ലാതല പ്രവർത്തനങ്ങൾക്ക് നെയ്യാറ്റിൻകരയിൽ തുടക്കമായി.      അവശരായ തൊഴിലാളി കുടുംബങ്ങളെ സഹായിക്കുക, ഹരിതവൽക്കരണ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുക, പാലിയേറ്റീവ് കെയറിന് നേതൃത്വം നൽകുക എന്നീ ലക്ഷ്യങ്ങളോടെ ആദ്യകാല തൊഴിലാളി നേതാവ് കെ അനിരുദ്ധന്റെ നാമധേയത്തിലാണ് ചുമട്ടുതൊഴിലാളികളുടെ നീലപ്പടയ്‌ക്ക് രൂപംനൽകിയത്.     ബ്ലൂ ബ്രിഗേഡിന്റെ നേതൃത്വത്തിലുള്ള ഹരിതവൽക്കരണ പരിപാടി നെയ്യാറ്റിൻകരയിൽ സിപിഐ എം കന്യാകുമാരി ജില്ലാ സെക്രട്ടറി ആർ ചെല്ലസ്വാമി ഉദ്ഘാടനം ചെയ്തു.  പിരായുംമൂട്ടിലെ കൃഷി ഭൂമിയിലാണ് ഫലവൃക്ഷത്തൈകൾ നട്ടത്. സിഐടിയു ദേശീയ കൗൺസിൽ അംഗം വി കേശവൻകുട്ടി അധ്യക്ഷനായി. കെ ആൻസലൻ എംഎൽഎ, സുന്ദരം പിള്ള,  ടി ശ്രീകുമാർ, എൻ കെ രഞ്ജിത്,  കെ മോഹൻ, ടി ഡി സന്തോഷ് കുമാർ, ഇ തങ്കരാജ് തുടങ്ങിയവർ സംസാരിച്ചു.  ചുമട്ടുതൊഴിലാളികളുടെ മക്കളിൽ വിവിധ പരീക്ഷയിൽ ഉന്നതവിജയം നേടിയവരെ അനുമോദിച്ചു. ജില്ലയിലെ എല്ലാ മേഖലയിലും വരുംദിവസങ്ങളിൽ ബ്രിഗേഡിന്റെ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കും. Read on deshabhimani.com

Related News