ഇനി ഇല്ല, 
കുട്ടന്‍സ് തട്ടുകട

ചാത്തൻപാറ ജങ്ഷനിലെ കുട്ടൻസ് തട്ടുകട


കിളിമാനൂർ   പകൽ രണ്ടിന്‌ തുറക്കുന്ന "കുട്ടൻസ്‌ തട്ടുകട'യിൽ രാത്രി 12 വരെയും തിരക്കായിരിക്കും. കുറഞ്ഞ വിലയും രുചിയൂറുന്ന വിഭവങ്ങളും ദൂരെയുള്ളവരെപ്പോലും സ്ഥിരം എത്തുന്നവരാക്കി. അതേസമയം, കട ഉടമയുമായി  അസ്വാരസ്യങ്ങളുണ്ടായിരുന്നെന്നും കട ഒഴിയാൻ  കോടതിയിൽ  കേസ് നൽകിയിരുന്നതായും വിവരമുണ്ട്.  അതിഥിത്തൊഴിലാളികളടക്കം ഏഴ്‌ സ്ഥിരം ജീവനക്കാർ കടയിലുണ്ട്‌. ഇനി തങ്ങൾക്ക് വേറെ  ആശ്രയമില്ലാത്ത അവസ്ഥയിലായെന്ന് നിറമിഴികളോടെ തൊഴിലാളികൾ പറയുന്നു. ചൊവ്വാഴ്ച മുതൽ അടച്ചിട്ടിരുന്ന കട ശനിയാഴ്ച തുറക്കുമെന്ന് മണിക്കുട്ടൻ ഇവരോടു പറഞ്ഞിരുന്നു. അതിന്റെ ഒരുക്കത്തിലുമായിരുന്നു.  ജീവനക്കാരൻ ഷംനാദ് ശനിയാഴ്‌ച പുലർച്ചെ വീട്ടിൽ എത്തുമ്പോൾ വരാന്തയിൽ പതിവുപോലെ ഹോട്ടലിലേക്കുള്ള 20 കിലോയോളം സവാള തൊലികളഞ്ഞു വച്ചിരുന്നു.  വെള്ളിയാഴ്ച രാത്രി 10 വരെയും കുട്ടനും കുടുംബവും ഇതിനുള്ള ജോലികളിലായിരുന്നെന്ന്‌ അയൽവാസികൾ പറയുന്നു. വൈദ്യുതി ഇല്ലാതിരുന്നതിനാൽ അയൽവാസിയുടെ വീട്ടിലാണ് കുട്ടന്റെ വീട്ടിലെ മൊബൈൽ ഫോണുകൾ ചാർജ് ചെയ്യാൻ ഇട്ടിരുന്നത്. രാത്രി പ ത്തോടെ കുട്ടനാണ് ഫോണുകൾ വീട്ടിലേക്ക് കൊണ്ടുപോയത്. ശനിയാഴ്‌ച രാവിലെ അറിഞ്ഞത്‌  മരണ വാർത്തയെന്നതിന്റെ നടുക്കത്തിലാണ്‌ അയൽക്കാരും. Read on deshabhimani.com

Related News