ഇൻഷുറൻസ്‌ സ്ഥാപനത്തിൽ തീപിടിത്തം



തിരുവനന്തപുരം നഗരത്തിൽ സ്വകാര്യ ഇൻഷുറൻസ്‌ സ്ഥാപനത്തിൽ തീപിടിത്തം. വാൻറോസ്‌ ജങ്‌ഷനിലെ ചക്ര ബിൽഡിങ്‌സിൽ പ്രവർത്തിക്കുന്ന യൂണിവേഴ്‌സൽ ഇൻഷുറൻസിലാണ്‌ തീപിടിത്തമുണ്ടായത്‌. ശനി വൈകിട്ട്‌ 5.45നാണ്‌ സംഭവം. രാജാജി നഗറിന്‌ സമീപത്തെ ഫയർഫോഴ്‌സ്‌ യുണിറ്റിൽനിന്ന്‌ ഫയർഫോഴ്‌സ്‌ സംഘമെത്തി തീയണച്ചു. രണ്ടാംനിലയിലെ സ്ഥാപനത്തിലെ കംപ്യൂട്ടറുകൾ, ഫയലുകൾ, എസി തുടങ്ങിയവ കത്തിനശിച്ചു. ജീവനക്കാർ ഇല്ലായിരുന്നു. സ്‌റ്റേഷൻ ഓഫീസർ നിധിൻ നാഥിന്റെ നേതൃത്വത്തിൽ മൂന്ന്‌ യൂണിറ്റ്‌ ഒരുമണിക്കൂറെടുത്തതാണ്‌ തീയണച്ചത്‌. ഷോർട്ട്‌സർക്യുട്ടാണ്‌ അപകടകാരണമെന്നാണ്‌ പ്രാഥമിക നിഗമനം. 10 ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായതായി കണക്കാക്കുന്നു. Read on deshabhimani.com

Related News