ജ്വലിച്ചു അഭിമന്യുസ്‌മരണ

ഗവ. ആർട്സ് കോളേജിൽ എസ്എഫ്ഐ സംഘടിപ്പിച്ച അഭിമന്യു രക്തസാക്ഷി ദിനാചരണത്തിൽനിന്ന്


തിരുവനന്തപുരം അഭിമന്യു രക്തസാക്ഷി ദിനാചരണത്തിന്റെ ഭാഗമായി എസ്എഫ്ഐ ജില്ലാ കമ്മിറ്റി മെഡിക്കൽ കോളേജ് ക്യാമ്പസിൽ വിദ്യാർഥി പ്രതിരോധ സദസ്സ്‌ സംഘടിപ്പിച്ചു. ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി ഷിജൂഖാൻ ഉദ്ഘാടനം ചെയ്തു. എസ്എഫ്ഐ ജില്ലാ വൈസ് പ്രസിഡന്റ്‌ അവിനാശ് അധ്യക്ഷനായി. ജില്ലാ സെക്രട്ടറി ഗോകുൽ ഗോപിനാഥ്, ആശിഷ്, സഞ്ജയ്‌, നന്ദൻ എന്നിവർ സംസാരിച്ചു. വിവിധ ഏരിയ കേന്ദ്രങ്ങളിലും വിദ്യാർഥി പ്രതിരോധ സദസ്സുകൾ നടന്നു. ജില്ലാ പ്രസിഡന്റ്‌ ജോബിൻ ജോസ് ആറ്റിങ്ങലിൽ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എസ് കെ ശിൽപ്പ വിളപ്പിലിലും അനന്തു കാട്ടാക്കടയിലും ഉദ്ഘാടനം ചെയ്തു.  ജില്ലാ ജോയിന്റ് സെക്രട്ടറി ദിപിൻ നെടുമങ്ങാട്ടും 
ജില്ലാ വൈസ് പ്രസിഡന്റ്‌ അവിനാഷ് വെഞ്ഞാറമൂട്ടിലും കോവളത്തും സെക്രട്ടറിയറ്റ്‌ അംഗങ്ങളായ മനേഷ് നേമത്തും കാർത്തിക്‌ പാളയത്തും അമിത്‌ കഴക്കൂട്ടത്തും ഉദ്ഘാടനം ചെയ്തു. Read on deshabhimani.com

Related News