പഞ്ചായത്ത്‌ യോഗത്തിൽ 
കോൺഗ്രസ് –-ബിജെപി അക്രമം



കാട്ടാക്കട പൂവച്ചൽ പഞ്ചായത്ത്‌ ഭരണസമിതി യോഗത്തിൽ വനിതകൾ അടക്കമുള്ള എൽഡിഎഫ്  അംഗങ്ങളെ  ബിജെപി, കോൺഗ്രസ്‌ അംഗങ്ങൾ പൂട്ടിയിട്ടു. പഞ്ചായത്ത്‌ സമിതി യോഗം പിരിഞ്ഞപ്പോൾ കോൺഗ്രസ് - –-ബിജെപി അംഗങ്ങൾ ബഹളം വച്ചു അക്രമം നടത്തുകയായിരുന്നു. യോഗം നീണ്ടതിനാൽ വമറ്റ്‌ അജൻഡകൾ പിന്നീട്‌ പരിഗണിക്കാമെന്ന്‌ അറിയിച്ചായിരുന്നു  പിരിഞ്ഞത്‌. എന്നാൽ, താൽക്കാലിക ജീവനക്കാരെ പിരിച്ചുവിടാനുള്ള തീരുമാനം എടുത്തിട്ടേ പിരിയാനാകൂവെന്ന് പറഞ്ഞ് ബിജെപി, കോൺഗ്രസ്‌ അംഗങ്ങൾ യോഗ ഹാൾ പൂട്ടി.  ഇത് എൽഡിഎഫ് അംഗങ്ങൾ ചോദ്യം ചെയ്‌തതോടെ വാക്കേറ്റമായി.  എൽഡിഎഫ്‌ അംഗങ്ങളും ഉദ്യോഗസ്ഥരും പിന്നീട്‌ പുറത്തിറങ്ങിയെങ്കിലും യുഡി ക്ലർക്കിനെ തടഞ്ഞുവച്ചു. കാട്ടാക്കട പൊലീസ് എത്തിയാണ് ഇദ്ദേഹത്തെ മോചിപ്പിച്ചത്.  അവിശുദ്ധ സഖ്യമുണ്ടാക്കി അവിശ്വാസ പ്രമേയം നൽകി വിവാദമായ കോൺഗ്രസും ബിജെപിയും ചേർന്ന് പഞ്ചായത്തിൽ ഭരണസ്‌തംഭനമുണ്ടാക്കാൻ നടത്തിയ ആക്രമമാണിതെന്ന്‌ പഞ്ചായത്ത് പ്രസിഡന്റ്‌ ടി സനൽകുമാർ പറഞ്ഞു. Read on deshabhimani.com

Related News