അക്രമികൾക്കെതിരെ നടപടിവേണം: വി ജോയി

യൂത്ത് കോൺഗ്രസ് ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലുള്ള എസ്എഫ്ഐ നേതാക്കളെ സിപിഐ എം ജില്ലാ സെക്രട്ടറി വി ജോയി സന്ദർശിക്കുന്നു


പാറശാല എസ്‌എഫ്‌ഐ പ്രവർത്തകരെ ആക്രമിച്ച യൂത്ത്‌ കോൺഗ്രസുകാർക്കെതിരേ കർശന നടപടിയെടുക്കണഴമന്ന്‌ സിപിഐ എം ജില്ലാ സെക്രട്ടറി വി ജോയി. യൂത്ത് കോൺഗ്രസ് നേതാക്കളുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് പാറശാല ഗവ. താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രിയിൽ ചികിത്സയിലുള്ള എസ്എഫ്ഐ പ്രവർത്തകരെ കാണാനെത്തിയതായിരുന്നു അദ്ദേഹം.സ്കൂൾ പ്രവേശനോത്സവത്തിന്റെ ഭാഗമായി വെള്ളറട വിപിഎംഎച്ച്എസിൽ ബോർഡ് സ്ഥാപിക്കുകയായിരുന്ന എസ്എഫ്ഐ പ്രവർത്തകരെയാണ് ഇരുപതോളം വരുന്ന യൂത്ത് കോൺഗ്രസ് സംഘം മാരകായുധങ്ങളുമായെത്തി ആക്രമിച്ചത്. പരിക്കേറ്റ  വെള്ളറട ഏരിയ പ്രസിഡന്റ്‌ മൻസൂർ, ലോക്കൽ സെക്രട്ടറി ആദിത്യൻ എന്നിവരാണ്‌ ആശുപത്രിയിലുള്ളത്‌.പ്രദേശത്ത് ബോധപൂർവം സംഘർഷാവസ്ഥ സൃഷ്ടിച്ച് സ്വൈര ജീവിതം തകർക്കാൻ ശ്രമിക്കുകയാണ്‌ അക്രമികളെന്നും വി ജോയി പറഞ്ഞു. ഏരിയ സെക്രട്ടറി എസ് അജയകുമാർ, എസ് കെ ബെൻഡാർവിൻ, എം എസ് സന്തോഷ്‌കുമാർ, എസ് ആർ ആദിത്യൻ, ആർ ജി ആശിഷ്, ആഷിക്പ്രദീപ് തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു. Read on deshabhimani.com

Related News