വലിച്ചെറിയൽ മുക്ത പഞ്ചായത്തായി കരകുളം



കരകുളം  മാലിന്യ മുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി കരകുളം പഞ്ചായത്തിനെ സമ്പൂർണ വലിച്ചെറിയൽ മുക്ത പഞ്ചായത്തായി  പ്രഖ്യാപിച്ചു. നവകേരളം കർമ പദ്ധതി പ്രോഗ്രാം കോർഡിനേറ്റർ പി അജയകുമാർ പ്രഖ്യാപനം നടത്തി. പഞ്ചായത്ത് പ്രസിഡന്റ്‌ യു ലേഖാറാണി അധ്യക്ഷയായി. "മികച്ച സംസ്‌കരണം - മികവുറ്റ സംസ്‌കാരം ' എന്ന മുദ്രാവാക്യമുയർത്തി കഴിഞ്ഞ നാല് മാസമായി പഞ്ചായത്തൊട്ടാകെ ശുചീകരണ പ്രവർത്തനങ്ങൾ, മാലിന്യ കൂനകൾ നീക്കം ചെയ്യൽ,  മഴക്കാലപൂർവ ശുചീകരണ പ്രവൃത്തികൾ തുടങ്ങി നിരവധി പ്രവർത്തനങ്ങൾ പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കി.  വാർഡ് സാനിട്ടൈസേഷൻ സമിതികൾ, ഹരിതകർമ സേനാംഗങ്ങൾ, കുടുംബശ്രീ  തൊഴിലുറപ്പ് പ്രവർത്തകർ,  അങ്കണവാടി പ്രവർത്തകർ, ആശാവർക്കർമാർ, ആരോഗ്യപ്രവർത്തകർ, സന്നദ്ധ സംഘടനകൾ എന്നിവരുടെ സഹകരണത്തോടെയാണ് സമ്പൂർണ വലിച്ചെറിയൽമുക്ത പദ്ധതി യാഥാർഥ്യമാക്കുന്നത്‌. തുടർ പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിനെ മാലിന്യ മുക്തമായി സംരക്ഷിക്കുന്നതിനായി വിവിധ പ്രദേശങ്ങളിൽ നിരീക്ഷണ കാമറകൾ സ്ഥാപിക്കുകയും ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിക്കുകയും ചെയ്യും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി അമ്പിളി,  ടി സുനിൽ കുമാർ, വി രാജീവ്, പി ഉഷാകുമാരി,   ടി ഗീത,  തുടങ്ങിയവർ പങ്കെടുത്തു. Read on deshabhimani.com

Related News