കൂടുതൽ പ്രൈമറി സ്കൂളുകളെ 
ആധുനികവൽക്കരിക്കും: മന്ത്രി ശിവൻകുട്ടി



തിരുവനന്തപുരം   ഈ അധ്യയന വർഷത്തിൽ കൂടുതൽ പ്രീപ്രൈമറി, പ്രൈമറി സ്കൂളുകളെ ആധുനികവൽക്കരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. പൊതുവിദ്യാഭ്യാസ വകുപ്പ്  സമഗ്രശിക്ഷാ  കേരളം സ്റ്റാർസ് പദ്ധതിയിൽ ഉൾപ്പെടുത്തി മണ്ണന്തല ഗവ.എച്ച് എസിൽ നിർമിച്ച  വർണക്കൂടാരം  ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.  സംസ്ഥാനത്തുടനീളം  440 പ്രീ -പ്രൈമറി സ്കൂളുകളിൽ നടപ്പാക്കുന്ന  വർണക്കൂടാരം പദ്ധതി വിദ്യാഭ്യാസ രം​ഗത്ത് വലിയ മാറ്റങ്ങൾ ഉണ്ടാക്കും. അന്താരാഷ്ട്ര നിലവാരമുള്ള പ്രീ സ്കൂൾ പഠനാന്തരീക്ഷം ഒരുക്കാനുള്ള പദ്ധതികളാണ് പൊതുവിദ്യാഭ്യാസ വകുപ്പ് സമഗ്ര ശിക്ഷാ കേരളം വഴി നടപ്പിലാക്കുന്നത്. ഘട്ടം ഘട്ടമായി കേരളത്തിലെ മുഴുവൻ പ്രീ- പ്രൈമറി സ്കൂളുകളിലും വർണക്കൂ‍ടാരം പദ്ധതി നടപ്പാക്കുമെന്ന്  മന്ത്രി പറഞ്ഞു.                                                    കടകംപള്ളി സുരേന്ദ്രൻ എംഎൽഎ അധ്യക്ഷനായി.ജില്ലാ  പ്രോജക്ട് കോ–- -ഓർഡിനേറ്റർ എസ് ജവാദ്, മണ്ണന്തല വാർഡ് കൗൺസിലർ  വനജ രാജേന്ദ്ര ബാബു, ഇടവക്കോട് വാർഡ് കൗൺസിലർ എൽഎസ് സജു, വിദ്യാഭ്യാസ ജില്ല ഉപഡയറക്ടർ ആർ സുരേഷ് കുമാർ,  എസ് എസ് കെ  ജില്ലാ പ്രോഗ്രാം ഓഫീസർ റെനി വർഗീസ്, ആർ അനൂപ്, എസ്എംസി ചെയർമാൻ വിനാംശി ലോറൻസ്,  സ്കൂൾ പ്രഥമാ അധ്യാപിക ലിനാദേവി, പിടി എ പ്രസിഡന്റ്  ബൈജു എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News