കോർപറേഷൻ അദാലത്ത്‌ നാളെ



തിരുവനന്തപുരം  കോർപറേഷനിലെ കെട്ടിട നികുതി കുടിശ്ശിക പട്ടികയിലെ പരാതി പരിഹരിക്കാൻ വെള്ളിയാഴ്ച അദാലത്ത്‌ നടക്കും. പകൽ 11ന്‌ കൗൺസിൽ ലോഞ്ചിൽ മൂന്ന്‌ കൗണ്ടറിലാണ് അദാലത്ത്. ഓരോ കൗണ്ടറിനും മേയറും ഡെപ്യൂട്ടി മേയറും നികുതി അപ്പീൽകാര്യ സ്റ്റാൻഡിങ്‌ കമ്മിറ്റി ചെയർമാനും നേതൃത്വം നൽകും. പരാതി നൽകാത്തവർക്ക് ഉച്ചയ്ക്ക് മൂന്നു മുതൽ നാല്‌ വരെ നേരിട്ട് പരാതി നൽകാം. മന്ത്രി എം വി ഗോവിന്ദൻ പകൽ മൂന്നിന്‌ അദാലത്തിൽ പങ്കെടുക്കും.    സമയക്രമം കൗണ്ടർ 1: മെഡിക്കൽ കോളേജ്‌, പട്ടം, കുന്നുകുഴി (പകൽ11മുതൽ), കേശവദാസപുരം, മുട്ടട, കവടിയാർ, പേരൂർക്കട, തൃക്കണ്ണാപുരം, നെടുങ്കാട്‌ (11.20), പിടിപി, തിരുമല, വലിയവിള, മുടവൻമുകൾ, പുന്നയ്‌ക്കാമുകൾ(12.10), തൈക്കാട്‌, പൂജപ്പുര, വലിയശാല, ശ്രീകണ്‌ഠേശ്വരം (12.30), ശ്രീകാര്യം, ചെമ്പഴന്തി, ചെല്ലമംഗലം, പൗഡിക്കോണം, ഞാണ്ടൂർക്കോണം (2.00).   കണ്ടൗർ 2: മുട്ടത്തറ, ഫോർട്ട്, അമ്പലത്തറ, കളിപ്പാംകുളം, മാണിക്യവിളാകം, പുത്തൻപള്ളി, കാലടി, ആറ്റുകാൽ, ചാല, മണക്കാട്‌ (പകൽ 11മുതൽ), മേലാംങ്കോട്‌ (12), ചന്തവിള, കഴക്കൂട്ടം, കാട്ടായിക്കോണം (12.10), കിണവൂർ, പാതിരപ്പള്ളി, ചെട്ടിവിളാകം (2), തുരുത്തുംമൂല (2.15).   കൗണ്ടർ 3: പെരുന്താന്നി, പാൽകുളങ്ങര, പേട്ട (പകൽ11മുതൽ), വഴുതക്കാട്‌, പാങ്ങോട്‌, ജഗതി (11.30), വട്ടിയൂർക്കാവ്‌, കണ്ണമ്മൂല (12), കുളത്തൂർ, ആറ്റിപ്ര (12.15), ചെറുവക്കൽ, ഉള്ളൂർ, ഇടവക്കോട്‌, നാലാഞ്ചിറ (12.30), കരിക്കകം, കടകംപള്ളി (12.50). Read on deshabhimani.com

Related News