നിർമാണ തൊഴിലാളികളുടെ ജിപിഒ‌ മാർച്ച്‌ ഇന്ന്‌



തിരുവനന്തപുരം  നിർമാണ തൊഴിലാളികൾ വ്യാഴാഴ്‌ച ജനറൽ പോസ്‌റ്റ്‌ ഓഫീസിലേക്ക്‌ മാർച്ച്‌ നടത്തും. വ്യാഴം, വെള്ളി ദിവസങ്ങളിൽ നടത്തുന്ന ദേശീയ പണിമുടക്കിന്റെ ഭാഗമായാണ് മാർച്ച്. രാവിലെ 10ന് ജിപിഒയ്‌ക്കുമുന്നിൽ സിഐടിയു സംസ്ഥാന പ്രസിഡന്റ്‌ ആനത്തലവട്ടം ആനന്ദൻ ഉദ്‌ഘാടനം ചെയ്യും.    നിർമാണ തൊഴിലാളി പെൻഷൻ ബാധ്യത കേന്ദ്ര സർക്കാർ ഏറ്റെടുക്കുക, സ്‌റ്റീൽ, കമ്പി തുടങ്ങിയ സാമഗ്രികളുടെ ജിഎസ്‌ടി ഒഴിവാക്കുക, തൊഴിലാളി ദ്രോഹ തൊഴിൽ കോഡുകൾ റദ്ദാക്കുക, കോവിഡ്‌ സാഹചര്യത്തിൽ എല്ലാ തൊഴിലാളികൾക്കും 7500 രൂപയും 10 കിലോ ഭക്ഷ്യധാന്യവും അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച്‌ കൺസ്‌ട്രക്ഷൻ വർക്കേഴ്‌സ്‌ ഫെഡറേഷൻ ഓഫ്‌ ഇന്ത്യയുടെ ആഹ്വാനപ്രകാരമാണ്‌ പണിമുടക്ക്‌. ആറ്റിങ്ങൽ, നെടുമങ്ങാട്‌, നെയ്യാറ്റിൻകര താലൂക്ക്‌ കേന്ദ്രങ്ങളിലും  മാർച്ച്‌ സംഘടിപ്പിക്കും. സമരം വിജയിപ്പിക്കാൻ ഫെഡറേഷൻ ജില്ലാ കോ ഓർഡിനേഷൻ ഭാരവാഹികളായ ഇ ജി മോഹനനും സെക്രട്ടറി മണ്ണാറം രാമചന്ദ്രനും അഭ്യർഥിച്ചു. Read on deshabhimani.com

Related News