ചിറക്കോണം–-പവതിയാൻവിള 
റിങ്‌ റോഡ് യാഥാർഥ്യത്തിലേക്ക്

പരശുവയ്ക്കൽ -ആലംപാറ - മലഞ്ചുറ്റ് - കുണ്ടുവിള -ചിറക്കോണം -പവതിയാൻവിള റിങ്‌ റോഡിന്റെ നിർമാണ ഉദ്ഘാടനം മന്ത്രി പി എ മുഹമ്മദ്‌ റിയാസ്‌ നിർവഹിക്കുന്നു


പാറശാല ബിഎംബിസി നിലവാരത്തിൽ നവീകരിക്കുന്ന പരശുവയ്ക്കൽ -ആലംപാറ - മലഞ്ചുറ്റ് - കുണ്ടുവിള -ചിറക്കോണം -പവതിയാൻവിള  റിങ്‌ റോഡിന്റെ നിർമാണ ഉദ്ഘാടനം പരശുവയ്ക്കൽ ജങ്‌ഷനിൽ  മന്ത്രി പി എ മുഹമ്മദ്‌ റിയാസ്‌  നിർവഹിച്ചു.  കാലംതെറ്റിയ ശക്തമായ മഴയാണ് പൊതുമരാമത്ത് പ്രവൃത്തികൾക്ക് തടസ്സമായിത്തീർന്നതെന്ന് അദ്ദേഹം പറഞ്ഞു. എല്ലാ ജില്ലയിലും റോഡിന്റെ എക്സിക്യൂട്ടീവ് എൻജിനിയർ കൺവീനറും കലക്ടർമാർ ചെയർമാനുമായും പ്രവർത്തനമാരംഭിച്ച ഡിഐസിസി വഴി എല്ലാ മാസവും സ്ഥിതിഗതി വിലയിരുത്തും. കേരളത്തിലെ എല്ലാ റോഡുകളിലെയും രണ്ടറ്റത്തും കരാറുകാരുടെയും  ഉദ്യോഗസ്ഥരുടെയും പേരും ഫോൺ നമ്പരും ടോൾ ഫ്രീ നമ്പരും പതിപ്പിച്ച ബോർഡ് വയ്‌ക്കാൻ തീരുമാനിച്ചിരിക്കുകയാണ്. ഇത്തരം പ്രവൃത്തികളിലൂടെ ജനങ്ങൾ കാഴ്ചക്കാർ മാത്രമല്ല കാവൽക്കാരായിക്കൂടി മാറുമെന്നും മന്ത്രി പറഞ്ഞു.    സി കെ ഹരീന്ദ്രൻ എംഎൽഎ അധ്യക്ഷനായി. പൊതുമരാമത്ത് നിരത്തുവിഭാഗം ചീഫ് എൻജിനിയർ അജിത് രാമചന്ദ്രൻ റിപ്പോർട്ട് അവതരിപ്പിച്ചു.    ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ ഡി സുരേഷ് കുമാർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ എസ് കെ ബെൻഡാർവിൻ,  പഞ്ചായത്ത് പ്രസിഡന്റ്‌ എൽ മഞ്‌ജുസ്മിത, പൊതുമരാമത്ത് വകുപ്പ് സൂപ്രണ്ടിങ്‌ എൻജിനിയർ എസ് സുധ, പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ആർ ബിജു, ബ്ലോക്ക് പഞ്ചായത്തംഗം വൈ സതീഷ്, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ എ ടി അനിതറാണി, എസ് വീണ, ജി ശ്രീധരൻ, സിപിഐ എം ഏരിയ സെക്രട്ടറി എസ് അജയകുമാർ, പരശുവയ്ക്കൽ ലോക്കൽ സെക്രട്ടറി കെ മധു, സി സുന്ദരേശൻ നായർ, സുരേഷ്, കോട്ടുകോണം ധർമരാജ്, എസ് മധു ,നെല്ലിശ്ശേരി ബിനു, ആർ ജ്യോതി എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News