15 ലക്ഷം തെങ്ങിൻതൈ 
വച്ചുപിടിപ്പിക്കും: മന്ത്രി പി പ്രസാദ്

മണമ്പൂർ പഞ്ചായത്തിൽ കേരഗ്രാമം പദ്ധതി മന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്യുന്നു


വർക്കല സംസ്ഥാനത്താകെ 15 ലക്ഷം തെങ്ങിൻ തൈകൾ വച്ചുപിടിപ്പിക്കുമെന്ന് മന്ത്രി പി പ്രസാദ്. കേരള കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ കേരഗ്രാമം പദ്ധതി മണമ്പൂർ പഞ്ചായത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഉരുക്കുവെളിച്ചെണ്ണയുടെ സാധ്യത മനസ്സിലാക്കി കുടുംബശ്രീ പ്രവർത്തകർ ഉരുക്കു വെളിച്ചെണ്ണ യൂണിറ്റുകൾ ആരംഭിക്കണം.    പച്ചക്കറി കൃഷിയിൽ സ്വയം പര്യാപ്തത നേടിയെടുത്താൽ മാത്രമേ വിലക്കയറ്റം തടയാനാകൂവെന്നും മന്ത്രി പറഞ്ഞു. മണമ്പൂർ പഞ്ചായത്തിലെ 16 വാർഡിലെ 250 ഹെക്ടറിൽ 50 ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ഒ എസ് അംബിക എംഎൽഎ അധ്യക്ഷയായി. പ്രിൻസിപ്പൽ കൃഷി ഓഫീസർ കെ എം രാജു പദ്ധതി വിശദീകരിച്ചു. എ നഹാസ്, അഡ്വ. എസ് ഷാജഹാൻ, സ്മിതാ സുന്ദരേശൻ, വി പ്രിയദർശിനി, പ്രേമവല്ലി തുടങ്ങിയവർ സംസാരിച്ചു. Read on deshabhimani.com

Related News