കോണ്‍ഗ്രസ്‌–-ബിജെപി വിട്ട്‌ 19 കുടുംബം സിപിഐ എമ്മില്‍

ബിജെപി, കോൺ​ഗ്രസ് ബന്ധം ഉപേക്ഷിച്ച് സിപിഐ എമ്മിലെത്തിയവർ വി ജോയി എംഎൽഎയോടൊപ്പം


കിളിമാനൂർ നാവായിക്കുളം പഞ്ചായത്തിലെ കടമ്പാട്ടുകോണത്ത് ബിജെപി –- കോൺ​ഗ്രസ് ബന്ധം ഉപേക്ഷിച്ച് 19 കുടുംബം സിപിഐ എമ്മുമായി സഹകരിച്ച് പ്രവർത്തിക്കാൻ തീരുമാനിച്ചു. പാർടി വിട്ടുവന്നവരെ വി ജോയി എംഎൽഎ സ്വീകരിച്ചു. സിപിഐ എം കിളിമാനൂർ ഏരിയ കമ്മറ്റിയം​ഗങ്ങളായ ജി വിജയകുമാർ, ജി രാജു, ലോക്കൽ സെക്രട്ടറി എൻ രവീന്ദ്രനുണ്ണിത്താൻ,  ജില്ലാപഞ്ചായത്ത് നാവായിക്കുളം ഡിവിഷൻ എൽഡിഎഫ് സ്ഥാനാർഥി ടി ബേബിസുധ, ബ്രാഞ്ച് സെക്രട്ടറി ജയകുമാർ, സ്ഥാനാർഥികളായ തുളസീധർ, ജോസ് പ്രകാശ്, രാമചന്ദ്രൻപിള്ള, അജയകുമാർ, ജഹാം​ഗീർ പാറക്കെട്ടിൽ എന്നിവർ പങ്കെടുത്തു. Read on deshabhimani.com

Related News