ജെറിയുടെ കുടുംബത്തിന് 
ആദരവറിയിച്ച് മന്ത്രിയെത്തി

വാഹനാപകടത്തിൽ മരിച്ച ജെറിയുടെ ഭാര്യ ലിൻസിയെ മന്ത്രി വി ശിവൻകുട്ടി സന്ദർശിക്കുന്നു


തിരുവനന്തപുരം  വാഹനാപകടത്തിൽപ്പെട്ട് മസ്തിഷ്കമരണം സംഭവിച്ച ജെറി വർഗീസിന്റെ അവയവദാനം നടത്തിയ കുടുംബത്തെ മന്ത്രി വി ശിവൻകുട്ടി സന്ദർശിച്ചു. ഞായറാഴ്ച മണ്ണന്തലയിലെ വസതിയിലെത്തിയ അദ്ദേഹം അവയവദാനമെന്ന മഹത്കർമത്തിന് സന്നദ്ധയായ ജെറിയുടെ ഭാര്യ ലിൻസിയെയും മറ്റ് ബന്ധുക്കളെയും ആദരവറിയിച്ചു. അഞ്ചുപേർക്ക് ജീവിതമേകുന്ന, രാജ്യത്തിനുതന്നെ മാതൃകയാണ് ജെറിയുടെ കുടുംബാംഗങ്ങളെന്ന് മന്ത്രി പറഞ്ഞു. സർക്കാരിനാൽ കഴിയുന്ന സഹായങ്ങൾ നൽകുന്നതേക്കുറിച്ച് ആലോചിക്കുമെന്നും മന്ത്രി അറിയിച്ചു. കരൾ, വൃക്കകൾ, നേത്രപടലം ഉൾപ്പെടെ അഞ്ചുപേർക്കാണ് ജെറിയുടെ അവയവങ്ങൾ ദാനം ചെയ്തത്. സംസ്കാരം തിങ്കളാഴ്ച ഉച്ചയോടെ പരുത്തിപ്പാറ ഇമ്മാനുവൽ മാർത്തോമാ ചർച്ച് സെമിത്തേരിയിൽ നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.  Read on deshabhimani.com

Related News