പിടിയിലാകാതെ...



തിരുവനന്തപുരം ജില്ലയിൽ ശനിയാഴ്ച 168 പേർക്ക്‌ രോഗമുക്തി. രോഗം സ്ഥിരീകരിച്ചത്‌ 259 പേർക്ക്‌. ഇതിൽ 241ഉം സമ്പർക്കം. 14 ആരോഗ്യപ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു. നെടുമങ്ങാട് സ്വദേശി ബാബു (62) കോവിഡ്‌ ബാധിച്ച്‌ മരിച്ചു. രോഗം സ്ഥിരീകരിച്ചവരിൽ വീട്ടുനിരീക്ഷണത്തിലായിരുന്ന- 13 പേരും ജില്ലയ്ക്ക്‌ പുറത്തുനിന്നെത്തിയ -മൂന്നുപേരുമുണ്ട്‌. തമ്പാനൂർ രാജാജി നഗറിൽ അമ്പത്തിമൂന്നുകാരന്‌ സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു. പട്ടം തേക്കിൻമൂട് സ്വദേശികൾ–-17, പാറശാല–-14, നെയ്യാർഡാം സ്വദേശികൾ–-13, അഞ്ചുതെങ്ങ്, തുമ്പ–-15, പരശുവയ്ക്കൽ, വലിയതുറ–-10, പുരയിടം–-എട്ട്‌, കുളത്തൂർ–-ഏഴ്‌, മമ്പള്ളി–-ആറ്‌, പൂവാർ–-അഞ്ച്‌, കനികോണം, ചൊവ്വര, ചിറയിൻകീഴ്–-നാല്‌, വള്ളക്കടവ്, പേരൂർക്കട,  മണക്കാട്, നെടുമങ്ങാട്–- മൂന്ന്‌, ശാർക്കര, മെഡിക്കൽ കോളേജ് മേഖല, വാമനപുരം, കാരക്കോണം, കവടിയാർ, പെരിംകുളങ്ങര, കുന്നുകുഴി, വർക്കല, ആറ്റിങ്ങൽ, പഴകുറ്റി –-രണ്ട് എന്നിങ്ങനെയും രോഗികളുണ്ട്‌. നിരീക്ഷണത്തിൽ 17,579 പേർ: ആകെ നിരീക്ഷണത്തിലുള്ളവ ർ -17,579 ആയി. വീടുകളിൽ 13,964ഉം ആശുപത്രികളിൽ 2685ഉം കോവിഡ് കെയർ സെന്ററുകളിൽ 930 പേരുമുണ്ട്. ശനിയാഴ്ച 1172 പേർ കൂടി നിരീക്ഷണത്തിലായി. കാലയളവ് 1093 പേർ പൂർത്തിയാക്കി. വിവിധ ആശുപത്രികളിൽ രോഗലക്ഷണങ്ങളുമായി 376 പേരെ പ്രവേശിപ്പിച്ചു. 237 പേരെ ഡിസ്ചാർജ് ചെയ്തു. ശനിയാഴ്ച 806 സാമ്പിൾ പരിശോധനയ്ക്കയച്ചു. കണ്ടെയ്‌ൻമെന്റ്‌ സോൺ: 8 വാർഡ്  ഒഴിവാക്കി പനവൂർ പഞ്ചായത്തിലെ കോതകുളങ്ങര, ആട്ടുകാൽ, പനവൂർ, വാഴോട് വാർഡുകളെയും തിരുവനന്തപുരം നഗരസഭയ്ക്ക്‌ കീഴിലുള്ള ചെറുവയ്ക്കൽ, ഉള്ളൂർ, ഞാണ്ടൂർകോണം, പൗഡികോണം വാർഡുകളെയും കണ്ടെയ്‌ൻമെന്റ്‌ സോൺ പട്ടികയിൽനിന്ന്‌ ഒഴിവാക്കി. ചെങ്കൽ പഞ്ചായത്തിലെ ഉദിയൻകുളങ്ങര വാർഡ് കണ്ടെയ്‌ൻമെന്റ്‌ സോൺ ആക്കി. ഈ വാർഡിനോട് ചേർന്ന പ്രദേശങ്ങളിലും ജാഗ്രത പുലർത്തണം. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ ഇവിടെ പൊതുപരീക്ഷ നടക്കില്ല. കണ്ടെയ്‌ൻമെന്റ് സോണുകളിൽ ഒരുതരത്തിലുള്ള ഇളവുകളും ബാധകമല്ല.  Read on deshabhimani.com

Related News