31 ആംബുലൻസ്‌ ജീവനക്കാർക്ക്‌ നെഗറ്റീവ്‌



തിരുവനന്തപുരം  ജില്ലയിൽ കോവിഡ്‌ പ്രതിരോധപ്രവർത്തനങ്ങളിൽ സജീവമായ കനിവ്‌ 108 ആംബുലൻസ്‌ ജീവനക്കാർക്ക്‌ ശനിയാഴ്ച ആന്റിജൻ പരിശോധന നടത്തി. ആംബുലൻസ്‌ എമർജൻസി മെഡിക്കൽ ടെക്‌നീഷ്യന് രോഗം സ്ഥിരീകരിച്ചതിനെത്തുടർന്നായിരുന്നു പരിശോധന‌. 31 ജീവനക്കാരെയാണ് ആദ്യ ദിനം പരിശോധിച്ചത്. എല്ലാവരുടെയും ഫലം നെഗറ്റീവാണ്. ജില്ലയിൽ ഏകദേശം 120പേരാണ്‌ കനിവ്‌ 108 ആംബുലൻസ്‌ ജീവനക്കാരായുള്ളത്‌. ഇതിൽ ലക്ഷണങ്ങളുള്ള 31 പേരെയാണ്‌ പരിശോധിച്ചത്. രണ്ട്‌ ദിവസത്തിനുശേഷം ബാക്കിയുള്ളവർക്ക്‌ പരിശോധന നടത്തും. ഒരാൾക്ക്‌ രോഗം സ്ഥിരീകരിച്ചതോടെ മറ്റ്‌ ജീവനക്കാർക്കുകൂടി പരിശോധന നടത്തണമെന്നാവശ്യപ്പെട്ട്‌ കനിവ്‌ ആംബുലൻസുകളുടെ ചുമതലയുള്ള ജിവികെ ഇഎംആർഐ കമ്പനി ഡിഎംഒ ഡോ. കെ എസ് ഷിനുവിന്‌ അപേക്ഷ നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പരിശോധനയ്ക്കായി മൊബൈൽ സ്വാബ് ക​ലക്‌ഷൻ യൂണിറ്റ് ലഭ്യമാക്കി. Read on deshabhimani.com

Related News