പഞ്ചായത്തംഗത്തെ മർദിച്ചവശനാക്കി 
കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്‌



വർക്കല രാഷ്‌ട്രീയ വൈരാഗ്യത്തിൽ പഞ്ചായത്തംഗത്തെ കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ ക്രൂരമായി മർദിച്ചു.  ഇലകമൺ പഞ്ചായത്ത് കെടാകുളം വാർഡ് മെമ്പർ സിപിഐ എമ്മിലെ സുനു സുദേവിനെയാണ്‌ പഞ്ചായത്ത് അങ്കണത്തിൽ കോൺഗ്രസ് അയിരൂർ മണ്ഡലം പ്രസിഡന്റ് ഹാരിസൺ റോബിൻസൻ മർദിച്ചത്‌. വെള്ളി പകൽ മൂന്നരയോടെയാണ് സംഭവം. തലയ്ക്കും കഴുത്തിനും ഗുരുതര പരിക്കേറ്റ സുനു സുദേവ് വർക്കല താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. പഞ്ചായത്ത് ഓഫീസിൽ നടന്ന അതിക്രമത്തിനെതിരെ അയിരൂർ പൊലീസ് കേസെടുത്തു. സംഭവത്തിൽ ശക്തമായ പടപടിയെടുക്കണമെന്ന്‌ സിപിഐ എം ഇലകമൺ ലോക്കൽ സെക്രട്ടറി എം ഇക്ബാൽ ആവശ്യപ്പെട്ടു.  Read on deshabhimani.com

Related News