വ്യാജ പ്രചാരണങ്ങളെ തോല്‍പ്പിച്ച വിജയം



തിരുവനന്തപുരം കോർപറേഷനെതിരെ നടന്ന വ്യാജപ്രചാരണങ്ങൾക്ക് മറുപടിയായി മുട്ടടയിലെ എൽഡിഎഫ് സ്ഥാനാർഥി അജിത് രവീന്ദ്രന്റെ വിജയം. വർഗീയ ശക്തികളെ കൂട്ടുപിടിച്ച്‌ മാധ്യമങ്ങളിലൂടെ അടക്കം നടത്തിയ നുണ പ്രചാരണങ്ങളെ തള്ളിക്കളഞ്ഞുള്ള വിജയമാണ് അജിത് രവീന്ദ്രൻ നേടിയത്. വാർഡ് രൂപീകരിച്ച 2000 മുതൽ പോളിങ്ങിന് അനുസരിച്ചുള്ള ഭൂരിപക്ഷത്തോടെയാണ് സിപിഐ എം സീറ്റ് നിലനിർത്തി പോന്നത്. 10 വർഷം വാർ‍ഡിനെ പ്രതിനിധീകരിച്ച കെ ചന്ദ്രിക 2010–- 2015 കാലയളവിൽ മേയറായിരുന്നു. തുടർന്ന്‌ ഗീതാഗോപാലും ടി പി റിനോയിയും വിജയിച്ചു.  ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് മുതൽ കോർപറേഷന് എതിരായി അപവാദ പ്രചാരണവുമായി എതിർകക്ഷികൾ സജീവമായിരുന്നു. ഇടതുസ്ഥാനാർഥിയെ വ്യക്തിപരമായി ആക്ഷേപിക്കാൻവരെ ശ്രമം നടത്തി. എന്നാൽ, ഇടതുപക്ഷം നേടിയ വോട്ടിനൊപ്പം എത്താൻ എതിർകക്ഷികൾക്ക് കഴിഞ്ഞില്ല. 2020ലെ തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി പേരൂർക്കട രവിക്ക്‌ 505 വോട്ടും യുഡിഎഫ് റിബലായിരുന്ന ആർ ലാലന് 232 വോട്ടുമായിരുന്നു. ഇതേ ലാലനാണ് ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന് വേണ്ടി മത്സരിച്ചത്. കഴിഞ്ഞ തവണത്തെ അതേ വോട്ടുശതമാനം മാത്രമെ യുഡിഎഫിന് നേടാൻ കഴിഞ്ഞുള്ളു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ രണ്ടാം സ്ഥാനത്ത് എത്തിയ ബിജെപിയാകട്ടെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. Read on deshabhimani.com

Related News