ലഹരിമാഫിയ കത്തിച്ച വണ്ടിക്ക് പകരം രഞ്ജിത്തിന്‌ ബൈക്ക് വാങ്ങിനൽകി

രഞ്ജിത്തിനുള്ള ബൈക്ക്‌ സിപിഐ എം ഏരിയ സെക്രട്ടറി ആർ പി ശിവജി കൈമാറുന്നു


വിളപ്പിൽ ലഹരി മാഫിയ കത്തിച്ച ബൈക്കിന്‌ പകരം രഞ്ജിത്തിന് സിപിഐ എം  ബൈക്ക് വാങ്ങി നൽകി.  സിപിഐ എം ചൊവ്വള്ളൂർ ബ്രാഞ്ച് സെക്രട്ടറിയും ചുമട്ടുതൊഴിലാളിയുമായ രഞ്ജിത്തിന്റെ ബൈക്ക് ജനുവരി എട്ടിനാണ്‌ ലഹരിമാഫിയ കത്തിച്ചത്‌.  പ്രദേശത്ത് ലഹരി വസ്തുക്കൾ  ഉപയോഗിക്കുന്നവരെയും വില്പന നടത്തുന്നവരെയും രഞ്ജിത്തിന്റെ നേതൃത്വത്തിൽ പ്രവർത്തകർ താക്കീത് ചെയ്തിരുന്നു.  ഇതിന് പിന്നാലെയാണ് ബൈക്ക് കത്തിച്ചത്. സിപിഐ എം ചൊവ്വള്ളൂർ ബ്രാഞ്ചും വിളപ്പിൽശാല ലോക്കൽ കമ്മിറ്റി അംഗങ്ങളും ചേർന്ന് വാങ്ങി നൽകിയ ബൈക്ക് ഏരിയ സെക്രട്ടറി ആർ പി ശിവജി കൈമാറി.  Read on deshabhimani.com

Related News