കൗൺസിൽയോഗം അലങ്കോലപ്പെടുത്താൻ യുഡിഎഫ് ശ്രമം



  വർക്കല നഗരസഭാ കൗൺസിൽ യോഗം അലങ്കോലപ്പെടുത്താൻ യുഡിഎഫ് ശ്രമം. വ്യാജരേഖ ചമച്ച് കുടുംബശ്രീ അംഗങ്ങളെ ഉൾപ്പെടുത്തി കേരള ബാങ്കിൽ നിന്ന്‌ ലക്ഷങ്ങൾ വായ്പയായി തട്ടിയെടുക്കാൻ ശ്രമിച്ച സംഭവത്തിലാണ്‌ യുഡിഎഫിന്റെ നാടകീയനീക്കം. എന്നാലിത്‌ പരാജയമായി. യോഗം തടസ്സപ്പെടുത്താൻ ശ്രമിച്ച യുഡിഎഫ് കൗൺസിലർമാരായ പി എം ബഷീർ, സലിം, പ്രദീപ്, ബിന്ദു തിലകൻ, രാഗശ്രീ, ഇന്ദുലേഖ എന്നിവരെ വർക്കല പൊലീസെത്തി ഹാളിൽ നിന്നു നീക്കി. ബുധൻ പകൽ 11നാണ് സംഭവം.  വായ്പാ തട്ടിപ്പിൽ ഏതെങ്കിലും ഉന്നതർ ഉൾപ്പെട്ടിട്ടുണ്ടോ എന്നതടക്കം സമഗ്രമായ അന്വേഷണം നടത്താൻ അധികാരികളോടും കുടുംബശ്രീ മിഷനോടും നഗരസഭാ അധികൃതർ ആവശ്യപ്പെട്ടു.  ഇതടക്കമുള്ള കൗൺസിൽ എടുത്ത നിർണായക തീരുമാനങ്ങൾ യുഡിഎഫ് അംഗങ്ങളും അംഗീകരിച്ചതാണ്. കേസിൽ രണ്ട് സ്ത്രീകൾ നേരത്തെ തന്നെ റിമാൻഡിലായിട്ടുമുണ്ട്‌. എന്നിട്ടും ബിജെപിയുടെ നേതൃത്വത്തിൽ ഒരു കഴമ്പുമില്ലാതെ ദുഷ്‌ പ്രചാരണങ്ങളും സമരാഭാസങ്ങളും നടത്തിവരികയാണ്.  ഇപ്പോൾ യുഡിഎഫും ബിജെപിയുടെ ചുവടുപിടിച്ച് കൗൺസിൽ യോഗം തടസ്സപ്പെടുത്തുകയും നഗരസഭയ്ക്കകത്തും പുറത്തും അക്രമങ്ങൾ അഴിച്ചുവിടുകയുമാണ്‌.  ബിജെപി കൗൺസിലർമാർ കഴിഞ്ഞ ദിവസം നഗരസഭാ ചെയർമാന്റെയും സെക്രട്ടറിയുടെയും ഓഫീസ് കവാടങ്ങൾ നശിപ്പിച്ച് ഫയലുകളും മറ്റും വാരിവലിച്ചെറിയുകയും മുറികൾ പൂട്ടിയിടുകയും ചെയ്‌തിരുന്നു. Read on deshabhimani.com

Related News