ലഹരിക്കെതിരെ 
ഉണർവ്

ലഹരിക്കെതിരെ പാറശാല ബ്ലോക്ക് പഞ്ചായത്ത് സംഘടിപ്പിച്ച ഉണർവ് പരിപാടി സ്പീക്കർ എ എൻ ഷംസീർ ഉദ്ഘാടനം ചെയ്യുന്നു


പാറശാല    പാറശാല ബ്ലോക്ക് പഞ്ചായത്ത്‌ നേതൃത്വത്തിൽ അക്ഷരമാണ് ലഹരി വായനയാണ് ലഹരി എന്ന മുദ്രാവാക്യമുയർത്തി തെരഞ്ഞെടുക്കപ്പെട്ട സ്കൂൾ വിദ്യാർഥികൾക്കുള്ള ലഹരി വിരുദ്ധ പാർലമെന്റ്‌ ഉണർവ് –-- 2022  സ്പീക്കർ എ എൻ ഷംസീർ   ഉദ്ഘാടനം ചെയ്തു.  ലഹരിക്കെതിരെയുള്ള പോരാട്ടത്തിൽ സമൂഹം ഒറ്റക്കെട്ടായി നിൽക്കണമെന്നും അതിലേക്കായി പുതിയ കർമപദ്ധതി രൂപപ്പെടണമെന്നും സ്പീക്കർ പറഞ്ഞു.  ലഹരിക്കെതിരെയുള്ള  ബ്ലോക്ക് പഞ്ചായത്തിന്റെ  ഇൻസൈറ്റ് ആപ് ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ ഡി സുരേഷ്കുമാർ നിർവഹിച്ചു.  ബ്ലോക്ക് പ്രസിഡന്റ്‌ എസ് കെ ബെൻഡാർവിൻ അധ്യക്ഷനായി. പാറശാല പഞ്ചായത്ത് പ്രസിഡന്റ്‌ എൽ മഞ്‌ജുസ്മിത, കുളത്തൂർ പ്രസിഡന്റ്‌ സുധാർജുനൻ, ബ്ലോക്ക് വൈസ് പ്രസിഡന്റ്‌  എ അൽവേഡിസ, പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ആർ ബിജു, ബിഡിഒ എസ് സോളമൻ എന്നിവർ സംസാരിച്ചു.  സമാപന യോഗം കെ ആൻസലൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ജെ ജോജി, എൽ വിനിതകുമാരി, രാഹിൽ ആർ നാഥ്, വൈ സതീഷ്, എം കുമാർ എന്നിവർ സംസാരിച്ചു.  ഇൻസൈറ്റ് ആപ് വഴി ബ്ലോക്ക് പഞ്ചായത്തിലെ മുഴുവൻ സ്കൂൾ വിദ്യാർഥികൾ, അധ്യാപകർ, രക്ഷാകർത്താക്കൾ എന്നിവർക്ക് ലഹരി സംബന്ധമായ വിഷയങ്ങൾ, ആശയങ്ങൾ തുടങ്ങിയവ സംബന്ധിച്ച് എല്ലാ അക്കാദമിക പ്രവർത്തനങ്ങൾക്കും നേരിട്ട് ആശയ വിനിമയം നടത്താൻ സാധിക്കും.  44 സ്കൂളുകളിൽ നിന്നായി 300 ഓളം കുട്ടികൾ ലഹരി വിരുദ്ധ പാർലമെന്റിൽ പങ്കെടുത്തു. Read on deshabhimani.com

Related News