പെരുമ്പാമ്പിനെ പിടികൂടി

മഞ്ചവിളാകത്തുനിന്ന് പിടികൂടിയ പെരുമ്പാമ്പ്


പാറശാല ഒഴുകിയെത്തിയ പെരുമ്പാമ്പിനെ പിടികൂടി. ചിറ്റാറിൽനിന്ന്‌ കൊല്ലായിൽ പഞ്ചായത്തിലെ മഞ്ചവിളാകത്തിലെ തോട്ടിലൂടെയാണ്‌ പെരുമ്പാമ്പ് എത്തിയത്‌. തുടർന്ന്‌ വനംവകുപ്പ്‌ അധികൃതർ പാമ്പുപിടിത്തക്കാരനായ പള്ളിച്ചൽ സ്വദേശി സുധീഷുമായി സ്ഥലത്തെത്തി പെരുമ്പാമ്പിനെ പിടികൂടി. കോഴി നൽകിയാണ് നാട്ടുകാർ പാമ്പിനെ യാത്രയാക്കിയത്‌. ബ്ലോക്ക് പഞ്ചായത്ത്‌ അംഗം കെ വി പത്മകുമാർ, പഞ്ചായത്ത് പ്രസിഡന്റ്‌ എൻ എസ് നവനീത് കുമാർ എന്നിവർ സ്ഥലത്തെത്തി.   Read on deshabhimani.com

Related News