മഴയിൽ വീട് തകർന്നു

ശൈലജകുമാരിയുടെ വീട് തകർന്ന നിലയിൽ


പാറശാല ശക്തമായ മഴയിൽ  നിർധന കുടുംബത്തിന്റെ വീട്  തകർന്നു. പരശുവയ്‌ക്കൽ താഴേമഠത്തുവിളാകം പത്മനാഭ വിലാസത്തിൽ എസ് ശൈലജകുമാരിയുടെ  വീടാണ് തിങ്കൾ രാത്രി 11.45 ഓടെ തകർന്ന് വീണത്.  മൺകട്ട ഉപയോഗിച്ച് നിർമിച്ച വീടിന്റെ മേൽക്കൂര ഷീറ്റ് മേഞ്ഞതായിരുന്നു. മേൽക്കൂരയോടെ തകർന്നു വീണ്‌ വീട്ടിലെ ഫർണിച്ചറുകളും ഇലക്ട്രിക് ഉപകരണങ്ങളും നിത്യോപയോഗ സാധനങ്ങളുൾപ്പെടെ എല്ലാം നശിച്ചു.  ഒരാഴ്ച മുമ്പ്‌  വീടിന്റെ പിൻഭാഗം ഇടിഞ്ഞ് വീണിരുന്നു. വീട്‌ അറ്റകുറ്റപ്പണിക്ക്‌ അപേക്ഷനൽകി കാത്തിരിക്കുമ്പോഴാണ്‌ മേൽക്കൂരയും തകർന്നത്‌. ഭർത്താവ്‌  ഉപേക്ഷിച്ചുപോയതിനാൽ  ശൈലജകുമാരി  ഒറ്റയ്ക്കാണ് താമസം.  സ്വകാര്യ ബഡ്സ്‌ സ്കൂളിലെ ആയയാണ്. അപകടം നടക്കുമ്പോൾ ഇവർ സ്കൂളിലായിരുന്നു. Read on deshabhimani.com

Related News