സിഐടിയു പ്രതിഷേധിച്ചു

എംപിമാരെ സസ്പെൻഡ് ചെയ്തതിനെതിരെ സിഐടിയു ആറ്റിങ്ങൽ ഏരിയ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധം


ആറ്റിങ്ങൽ കാർഷിക നിയമങ്ങൾ പിൻവലിക്കാനുള്ള ബില്ലിൽ ചർച്ച വേണമെന്ന് ആവശ്യപ്പെട്ട് രാജ്യസഭയിൽ പ്രതിഷേധിച്ചതിന്‌ സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം എംപി ഉൾപ്പെടെ 12 എംപിമാരെ സസ്പെൻഡ് ചെയ്തതിൽ സിഐടിയു ആറ്റിങ്ങൽ ഏരിയ കമ്മിറ്റി പ്രകടനം നടത്തി. പ്രതിഷേധം സിഐടിയു സംസ്ഥാന കമ്മിറ്റിയംഗം ആർ സുഭാഷ് ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി അഞ്ചുതെങ്ങ് സുരേന്ദ്രൻ, ആർ പി അജി, ജെ കെ അജി, എസ് രാജശേഖരൻ, ന്യൂട്ടൻ അക്ബർ, അനിൽ ആറ്റിങ്ങൽ, എ അൻഫാർ, എസ് സാബു, വി ശശി തുടങ്ങിയവർ സംസാരിച്ചു. കെഎസ്ആർടിസി ജങ്‌ഷനിൽ നിന്നാരംഭിച്ച പ്രകടനം കച്ചേരി ജങ്‌ഷനിൽ സമാപിച്ചു.  Read on deshabhimani.com

Related News