അടുക്കാനായ് അവര്‍ അകന്നിരുന്നു



തിരുവനന്തപുരം  കോവിഡ്‌ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച്‌ വിശ്വാസികൾ ബക്രീദ്‌ ആഘോഷിച്ചു. സമൂഹമാധ്യമങ്ങളിലെ കൂടിച്ചേരലുകളിലൂടെയായിരുന്നു ഭൂരിഭാഗംപേരും ഇത്തവണത്തെ പെരുന്നാള്‍ദിനം കൊണ്ടാടിയത്‌. സർക്കാർ മാനദണ്ഡങ്ങള്‍ അനുസരിച്ച്‌ പള്ളികളില്‍ പെരുന്നാള്‍ നമസ്‌കാരം നടന്നു. വള്ളക്കടവ് മുസ്ലിം ജമാഅത്തിന്റെ കീഴിലുള്ള മസ്ജിദുകളില്‍ ബലി പെരുന്നാള്‍ നമസ്കാരം നടന്നു. വലിയപള്ളി ജുമാമസ്ജിദില്‍ ചീഫ് ഇമാം ഹാഫിസ് അബ്ദുള്‍ ഗഫാര്‍ മൗലവി, വള്ളക്കടവ് ജുമാമസ്ജിദില്‍ ഇമാം മുഹമ്മദ് അസ്അദ് അഹ്‌സനി, പ്രിയദര്‍ശിനി നഗര്‍ മസ്ജിദില്‍ ഇമാം സയ്യദലി അല്‍മഹ്ദലി എന്നിവര്‍ നേതൃത്വം നല്‍കി. പാളയം ജുമാമസ്‌ജിദ്‌, കരമന, വിഴിഞ്ഞം തുടങ്ങി നഗരത്തിലെ പത്തോളം പള്ളികളിൽ നമസ്കാരം ഒഴിവാക്കിയിരുന്നു. Read on deshabhimani.com

Related News