കനത്ത മഴയിൽ വ്യാപക നാശം

മുരിയങ്കര ഏലായിൽ ഒടിഞ്ഞുവീണ വാഴകൾ


തിരുവനന്തപുരം ജില്ലയിൽ വ്യാഴാഴ്ച പെയ്ത കനത്ത മഴയിൽ വ്യാപക നാശം. നിരവധി വീടുകൾ തകർന്നു. കൃഷി നശിച്ചു. മരക്കൊമ്പുകൾ വീണ്‌ വൈദ്യുതി മുടങ്ങി.  പാറശാല  ശക്തമായ മഴയിലും കാറ്റിലും പാറശാല ഏരിയയിൽ വ്യാപക കൃഷിനാശം. 10000ത്തോളം കുലച്ച വാഴയും 4000ത്തോളം കുലയ്‌ക്കാത്ത വാഴയും നശിച്ചു. പാറശാല മുരിയങ്കര, പരശുവയ്‌ക്കൽ, നെടുവാൻവിള തുടങ്ങിയ ഭാഗങ്ങളിലെ ഏലാകളിലായി 4 ഹെക്ടറിലാണ് നാശം. ചെങ്കൽ ഭാഗത്തെ ആറയൂർ, കീഴമ്മാകം, മേലമ്മാകം, വ്ളാത്താങ്കര ഭാഗങ്ങളിലെയും വാഴകൃഷിക്ക്‌ നാശമുണ്ടായി. കൊല്ലയിൽ, കുളത്തൂർ, കാരോട് ഭാഗങ്ങളിലും കൃഷിനാശമുണ്ടായി. നിർധന കർഷകർ സ്ഥലം പാട്ടത്തിനെടുത്താണ് ബാങ്ക് വായ്പയിലൂടെ കൃഷിചെയ്തത്. കർഷകർക്ക് ഉടൻ ധനസഹായം നൽകണമെന്ന്‌ സിപിഐ എം ഏരിയ സെക്രട്ടറി എസ് അജയകുമാർ ആവശ്യപ്പെട്ടു.  വീടുതകർന്ന്‌ 
വീട്ടമ്മയ്ക്കു പരിക്ക് മംഗലപുരം കനത്ത മഴയിലും കാറ്റിലും വീടുതകർന്ന്‌ വീട്ടമ്മയ്ക്കു പരിക്ക്. അഴൂർ ചിലമ്പിൽ ആയിരവല്ലിപുരം അജിതഭവനിൽ ശാന്തയ്ക്കാണ് പരിക്കേറ്റത്. വ്യാഴം രാവിലെയാണ് അപകടം. വീടിന്റെ മേൽക്കൂര മുഴുവനും കാറ്റിൽ പറന്നുപോയി. വീട്ടുപകരണങ്ങളും രേഖകളും വെള്ളംകയറി നശിച്ചു. കൈക്കും കാലിനും പരിക്കേറ്റ ശാന്ത മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. Read on deshabhimani.com

Related News