ആദ്യ കപ്പൽ ഈവർഷം 
അവസാനം: മന്ത്രി അഹമ്മദ് ദേവർകോവിൽ

വിഴിഞ്ഞം 220 കെവി ജിഐഎസ് ഇലക്ട്രിക് സബ്സ്റ്റേഷൻ മന്ത്രി അഹമ്മദ് ദേവർകോവിൽ ഉദ്‌ഘാടനം ചെയ്യുന്നു. മന്ത്രിമാരായ വി ശിവൻകുട്ടി, ആന്റണി രാജു എന്നിവർ സമീപം


കോവളം  വിഴിഞ്ഞം തുറമുഖത്ത് ഈവർഷം അവസാനം ആദ്യ കപ്പലടുക്കുമെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ പറഞ്ഞു. പ്രദേശത്തെ 220 കെവി ജിഐഎസ് ഇലക്ട്രിക് സബ്സ്റ്റേഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മന്ത്രി വി ശിവൻകുട്ടി അധ്യക്ഷനായി. രാജ്യത്ത് തുറമുഖങ്ങളിലൂടെയുള്ള ചരക്കു കൈമാറ്റത്തിന്റെ 80 ശതമാനവും കൈകാര്യം ചെയ്യാൻ വിഴിഞ്ഞത്തിന് കഴിയുമെന്ന് ശിവൻകുട്ടി പറഞ്ഞു.     മന്ത്രി ആന്റണി രാജു സബ്‌സ്‌റ്റേഷൻ സ്വിച്ച്‌ ഓൺ ചെയ്‌തു. എം വിൻസെന്റ്‌ എംഎൽഎ, കൗൺസിലർ ഓമന, വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡ് മാനേജിങ്‌ ഡയറക്ടർ കെ ഗോപാലകൃഷ്ണൻ, തുറമുഖ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാൾ, വൈദ്യുതി ബോർഡ് ചെയർമാൻ ബി അശോക്, വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡ് എംഡി രാജേഷ് കുമാർ ഝാ തുടങ്ങിയവർ പങ്കെടുത്തു. Read on deshabhimani.com

Related News