മായം ക്ഷീരോൽപ്പാദക 
സഹകരണസംഘം സിപിഐ എമ്മിന്‌



വെള്ളറട അമ്പൂരി പഞ്ചായത്തിലെ മായം ക്ഷീരോൽപ്പാദക സഹകരണസംഘം കോൺഗ്രസ് ഭരണസമിതിയിൽനിന്ന് സിപിഐ എം പിടിച്ചെടുത്തു. 1984ൽ സ്ഥാപിതമായ കാലം മുതൽക്കെ കോൺഗ്രസ് ഭരണസമിതിയാണ്‌.  നിരവധി സാമ്പത്തിക ക്രമക്കേടുകളും മറ്റും കണ്ടെത്തിയതോടെ നടപടികൾ സ്വീകരിക്കുകയുമുണ്ടായി. കഴിഞ്ഞ ദിവസം നടന്ന തെരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തോടെയാണ്‌ സിപിഐ എം പാനലിനെ തെരഞ്ഞെടുത്തത്‌.  ചീനിക്കാല സജികുമാർ പ്രസിഡന്റായും ശ്രീലത വൈസ് പ്രസിഡന്റായും ഒമ്പതംഗ ഭരണസമിതിയെയാണ്‌ തെരഞ്ഞെടുത്തത്. അനിൽകുമാർ, കൃഷ്ണൻകുട്ടി, മനോഹരൻ, സുരേന്ദ്രൻ, സുകുമാരൻ, ശാലിനി, രമണി എന്നിവരാണ് മറ്റ്‌ അംഗങ്ങൾ. വിജയികളെ സിപിഐ എം അമ്പൂരി ലോക്കൽ കമ്മിറ്റി അഭിനന്ദിച്ചു. Read on deshabhimani.com

Related News